Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്‍ഇന്ത്യയ്ക്ക് സിഎംഎസ് ബി 'മാസ് മീഡിയ ഓഫ് ദ ഇയര്‍' അവാര്‍ഡ്

ബാംഗ്ലൂര്‍: വണ്‍ഇന്ത്യയ്ക്ക് സിഎംഎസ് ബി അവാര്‍ഡ്. സിഎംഎസ് ബി മാസ് മീഡിയ ഓഫ് ദ ഇയര്‍ 2014 അവാര്‍ഡാണ് വണ്‍ഇന്ത്യയ്ക്ക് ലഭിച്ചത്. ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ മികച്ച പ്രകടനത്തിനുള്ള മാസ് മീഡിയ പുരസ്‌ക്കാരമാണ് വണ്‍ ഇന്ത്യ കരസ്ഥമാക്കിയത്. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ വണ്‍ഇന്ത്യ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ മഹേഷ് കെ അവാര്‍ഡ് ഏറ്റു വാങ്ങി.

ദില്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന മീഡിയ നെറ്റവര്‍ക്കായ കൗണ്‍സില്‍ ഫോര്‍ മീഡിയ ആന്‍ഡ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റില്‍(സിഎംഎസ്ബി) 300 ലധികം മാധ്യമങ്ങളാണുള്ളത്. ഇവയില്‍ തന്നെ ദൃശ്യമാധ്യമങ്ങള്‍, മാഗസിന്‍, പത്രങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. മാധ്യമങ്ങളുടെ സാധ്യതകകള്‍, മാധ്യമ ബോധം എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നതിനും മികച്ച അന്തരീക്ഷം ഒരുക്കുന്നതിനും വേണ്ടി നിലകൊള്ളുകയാണ് സിഎംഎസ്ബി.

സൗത്ത് ബാംഗ്ലൂരിലെ ജയനഗറിലുള്ള എംഎല്‍ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വച്ചാണ് വണ്‍ഇന്ത്യയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. ചടങ്ങില്‍ ദില്ലി എംപിയും സാമൂഹിക പ്രവര്‍ത്തകനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഉദിത് രാജ്, ലാല്‍ഗന്‍ജ്, ഉത്തര്‍പ്രദേശ് എംപി നീലം സോന്‍കര്‍ എന്നിവര്‍ പങ്കെടുത്തു.

CMSB Award

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ ഒട്ടേറെ പേര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. 2013 ല്‍ സിഎംഎസ്ബി വെബ് മീഡിയ ഓഫ് ദ ഇയര്‍ അവാര്‍ഡും വണ്‍ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+