വികസിത് ഭാരത് സംരംഭവുമായി വണ്‍ഇന്ത്യ; ഇന്ത്യയുടെ വികസന പദ്ധതികള്‍ ലളിതമായ കഥകളിലൂടെ മനസിലാക്കാം
ഇന്ത്യയുടെ മുന്‍നിര വികസന പദ്ധതികളെ പൗരന്മാര്ക്ക് ലളിതമായി മനസിലാക്കാന്‍ കഴിയുന്ന അറിവാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'വികസിത് ഭാരത്' എന്ന പുതിയ സംരംഭവുമായി വണ്‍ഇന്ത്യ. പൗര അവബോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വണ്‍ ഇന്ത്യ ഈ നവീനമായ ആശയം മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ പദ്ധതികളെ ലളിതമാക്കി, അവയിലെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കി, മനുഷ്യത്വപരമായ കഥാഖ്യാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ പ്രധാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരിശോധിച്ചുറപ്പിച്ച ശേഷം ലളിതമാക്കി അതിലെ വിവരങ്ങള്‍ പൗരന്മാര്ക്ക് ആക്സസ് ചെയ്യാവുന്ന പ്രത്യേക ഫോര്‍മാറ്റില്‍ (content IP) അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വികസിത്, ഭാരത് എന്നീ സങ്കല്‍പ്പിക കഥാപാത്രങ്ങളെയാണ് വണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. ഒരു കഥ പറയുന്ന ഫോര്‍മാറ്റിലാണ് സര്‍ക്കാര്‍ കേന്ദ്രീകൃത ഐപിയായ വികസിത് ഭാരത് ആവിഷ്കരിച്ചത്.
വണ്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലുമായാണ് ഈ സീരീസ് അരങ്ങേറുന്നത്. പൗരന്മാരുടെ അവബോധം മെച്ചപ്പെടുത്താനും ഇന്ത്യയുടെ വളര്‍ച്ചയില്‍ അറിവു കൊണ്ടുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമാണ് വണ്‍ഇന്ത്യ ലക്ഷ്യമിടുന്നത്. ആഴ്ച തോറുമുള്ള എപ്പിസോഡുകളിലൂടെ സര്‍ക്കാര്‍ പദ്ധതികള്‍ പൗരന്മാര്ക്കായി അവതരിപ്പിക്കും.

രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് വികസിത് ഭാരത്
വികസിത് (അനന്തരവന്): യുവ ഇന്ത്യയുടെ അഭിലാഷങ്ങളെയും ജിജ്ഞാസയെയും പ്രതിനിധാനം ചെയ്യുന്ന ജെന്‍ സി തലമുറയില്‍ പെട്ടയാളാണ് വികസിത്.
ഭാരത് (ചാച്ചാ): പ്രായം കൊണ്ടുള്ള അനുഭവങ്ങള്‍, ജ്ഞാനം, രാജ്യത്തിന്റെ ധാര്‍മികത എന്നിവ പ്രതിനിധാനം ചെയ്യുന്നയാളാണ് ചാച്ച. സവിശേഷമായ കഥ പറച്ചില് രീതിയാണ് വികസിത് ഭാരത് എന്ന പരമ്പരയുടെ ആകര്‍ഷണം. എല്ലാ കാര്യങ്ങളിലും ജിജ്ഞാസയുള്ള അനന്തരവനായ വികസിത് ഓരോ ദേശീയ ക്ഷേമ പദ്ധതികളെക്കുറിച്ച് 'ഇത് എന്തുകൊണ്ട്' എന്ന് നിരന്തരം ചാച്ചയോട് ചോദിക്കുന്നതിലൂടെയാണ് പരമ്പരയുടെ കഥാതന്തു വികസിക്കുന്നത്.
വെറും സര്‍ക്കാര്‍ ചെലവുകളായി പദ്ധതികളെ തള്ളിക്കളയാതെ അവയുടെ ഉദ്ദേശം, യുക്തി, ജനങ്ങളില്‍ ഈ പദ്ധതി മൂലം ഉണ്ടാകുന്ന ഇംപാക്ട് എന്നിവയെക്കുറിച്ച് വികസിത് ചോദ്യം ചെയ്യുമ്പോള്‍ ജീവിതാനുഭവങ്ങളും ജ്ഞാനവുമുള്ള ഭരത് ഈ പദ്ധതികള്‍ക്ക് പിന്നിലെ ആഴത്തിലുള്ള ഉദ്ദേശം അനന്തരവന് വിശദീകരിച്ചു കൊടുക്കുന്നു. ഈ പദ്ധതികള്‍ പൗരന്മാരെ എങ്ങനെ ശക്തിപ്പെടുത്തുന്നു, വികസനം എങ്ങനെ വേഗത്തിലാക്കുന്നു, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികവും ദേശീയവുമായ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നൊക്കെ വികസിതിന് പറഞ്ഞുകൊടുക്കുന്നു.
ജിജ്ഞാസയും അറിവും ഒരുപോലെ പ്രദാനം ചെയ്യുന്ന രീതിയിലാണ് എപ്പിസോഡുകളുടെ ആഖ്യാനരീതി. പ്രധാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച്, അവ എന്തുകൊണ്ട്? എങ്ങനെ? എന്നുള്ള ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് കൃത്യമായി മനസിലാക്കി കൊടുക്കുന്നു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പദ്ധതികളും നയങ്ങളും മനസിലാക്കുമ്പോള്‍ അത് പൗരന്മാരുടെ വളര്‍ച്ചയ്ക്കും സഹായകമാകുന്നു. പരിപാടിയുടെ ഓരോ എപ്പിസോഡും ഒരൊറ്റ സംരംഭത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എപ്പിസോഡിനെ മൂന്നു ഭാഗങ്ങളായി വിഭജിക്കും
- പദ്ധതി പൗരന്മാര്ക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു
- യഥാര്‍ത്ഥ ലോകത്തില്‍ അത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു
- സാമ്പത്തികവും ദേശീയവുമായ പ്രാധാന്യം
21.8 ദശലക്ഷം സബ്സ്ക്രൈബര്‍മാരുള്ള വണ്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിലും വണ്‍ ഇന്ത്യ വെബ്സൈറ്റിലും മാത്രമാണ് ഈ പരമ്പര ലഭ്യമാകുന്നത്. ഇത് എല്ലാ പ്രദേശങ്ങളിലേക്കും ഭാഷകളിലേക്കും ജനസംഖ്യ വിഭാഗത്തിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
വികസിത് ഭാരത് എല്ലാ ആഴ്ചയും ഓരോ എപ്പിസോഡ് വീതം പുറത്തിറക്കും. ഇതിലൂടെ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ പൗരന്മാരിലേക്ക് എത്തിക്കും. ആദ്യത്തെ എപ്പിസോഡ് ഇതിനകം ലഭ്യമാണ്. ഈ സംരംഭത്തിലൂടെ പൗരന്മാരെ ശാക്തീകരിക്കല്‍, പൗര സാക്ഷരത മെച്ചപ്പെടുത്തല്‍, ഇന്ത്യയുടെ വികസനത്തിനായുള്ള സംഭാവന നല്കല്, രാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവ വണ്‍ഇന്ത്യ ഊട്ടിയുറപ്പിക്കുന്നു.
വിശ്വസനീയമായ പൊതു വിവരങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തെ വികസിത് ഭാരത് ശക്തിപ്പെടുത്തുന്നതായി വണ്‍ ഇന്ത്യ സിഇഒ രാവണന് എന്‍ വികസിത് ഭാരതിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ ആവശ്യമായ അറിവും അവബോധവും വ്യക്തതയും നല്കുന്ന ഈ സംരംഭം പൗരന്മാരെ ശാക്തീകരിക്കുന്നു. ഇത് നിര്‍ണായകമായ ഒരു ചുവടുവയ്പയാണ്. സര്‍ക്കാര്‍ നയങ്ങള്‍ എങ്ങനെ പൗരന്മാര്ക്കുള്ള അവസരങ്ങളായി മാറുന്നു എന്ന് ഈ എപ്പിസോഡുകള്‍ കാണിച്ചുതരുന്നു.
വികസി ഭാരത് സങ്കീര്‍ണമായ പദ്ധതികളെ ലളിതവും ഘടനാപരവുമായ അറിവാക്കി മാറ്റുന്നതായി വണ്‍ഇന്ത്യയിലെ ഗവണ്മെന്റ് റിലേഷന്‍സ് ഹെഡ് ജോഗജ്യോതി പതി പറയുന്നു. ഇത്തരം അറിവുകളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പരിശോധിച്ചറപ്പിച്ചതും ഘടനാപരവുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയാണ് ലക്ഷ്യം. ഓരോ വ്യക്തിക്കും ലഭ്യമായ അവസരങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഒരു പൊതു വിജ്ഞാന സംരംഭമാണ് ഈ പരമ്പരകളെന്നും ജോഗജ്യോതി പതി കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ എപ്പിസോഡിന്റെ ലിങ്ക് ഇതാ:
https://youtube.com/shorts/Y06LFwlmoUE?si=vgnQu9nGPktcuFJ_
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications