രാജ്യത്തെ വോട്ടര്‍മാരുടെ മാനസികാവസ്ഥ എന്ത്? ഭരണത്തെക്കുറിച്ചുള്ള വിപ്ലവകരമായ സര്‍വേയുമായി വണ്‍ഇന്ത്യ
2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒന്നിലധികം സംസ്ഥാന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കുന്നതിനായി പൊളിറ്റിക്കല്‍ വൈബുമായി സഹകരിച്ച് വണ്‍ഇന്ത്യ വിപുലമായ ഒരു ബഹുഭാഷാ സര്‍വേ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ഇത് വെറുമൊരു പതിവ് പ്രകടന പരിശോധനയല്ല. മറിച്ച് അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുശേഷം വോട്ടര്‍മാര്‍ അവരുടെ നേതാക്കളെയും നയങ്ങളെയും വാഗ്ദാനങ്ങളെയും കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സമയോചിതവും ഘടനാപരവുമായ ശ്രമമാണിത്. ഏതൊരു പുതിയ സര്‍ക്കാരിന്റെയും ഒന്നാം വാര്‍ഷികം സ്വാഭാവികമായ ഒരു ചെക്ക്പോസ്റ്റ് നല്കുന്നു.

കൂടാതെ വണ്‍ഇന്ത്യയുടെ ഈ സംരംഭം സംസ്ഥാനങ്ങളിലുടനീളം പൊതുജനാഭിപ്രായത്തെക്കുറിച്ച് ആഴത്തിലുള്ളതും വിവരാധിഷ്ഠിതമായ പിന്തുണയുള്ളതുമായ നേര്‍ക്കാഴ്ചകള്‍ നല്‍കുന്നതിന് ഈ അവസരത്തെ പ്രയോജനപ്പെടുത്തുന്നു. ഈ സര്‍വേയെ വ്യത്യസ്തമാക്കുന്നത് അതിന്റെ വിപുലമായ രൂപകല്‍പ്പനയാണ്.
വണ്‍ഇന്ത്യയുടെ എഡിറ്റോറിയല്‍ നേതൃത്വം തയ്യാറാക്കിയതും പൊളിറ്റിക്കല്‍ വൈബിന്റെ പരിചയസമ്പന്നരായ അനലിറ്റിക്സ് ടീം നടപ്പിലാക്കുന്നതുമായ ഈ സര്‍വേ, നഗര, ഗ്രാമപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നതും ജാതി, വര്‍ഗം, ലിംഗഭേദം, തലമുറ വ്യത്യാസങ്ങള്‍ എന്നിവ കണക്കിലെടുത്തുള്ളതുമാണ്. അതിനാല്‍ തന്നെ ഇത് ഓരോ പ്രദേശത്തിന്റെയും ശബ്ദം വ്യക്തമായും കരൃത്യമായും കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
കൂടാതെ ഇന്ത്യയുടെ രാഷ്ട്രീയ വികാരത്തിന്റെ സങ്കീര്‍ണ്ണതയും വൈവിധ്യവും ആധികാരികമായി പിടിച്ചെടുക്കുന്നു. ഭരണനിര്‍വഹണത്തിന് ഉത്തരവാദിത്തവും ദിശാബോധവും നല്കാന് വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായം തേടുക എന്നത് കൂടിയാണ് ഈ സംരംഭത്തിന്റെ കാതല്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റല്‍, ഭരണത്തിന്റെ പ്രതികരണശേഷി, അടിസ്ഥാന സൗകര്യ പുരോഗതി, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നേതൃത്വ വിശ്വാസ്യത തുടങ്ങിയ പ്രധാന സൂചകങ്ങള്‍ സര്‍വേ പരിശോധിക്കും.
അതായത് കേവലം ജനപ്രീതി എന്നതിനേക്കാളുപരി സര്‍ക്കാരുകളുടെ പ്രകടനമാണ് സര്‍വേ അളക്കാന്‍ പോകുന്നത്. വോട്ടര്‍മാര്‍ സൂക്ഷ്മമായി ഭരണം നിരീക്ഷിക്കുന്നുണ്ട്. ഭരണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തോന്നിയാല്‍ പലരും തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് മാറാന്‍ തയ്യാറാണ്. 2025 ലും 2026 ലും നടക്കാനുള്ളതും അതിന് ശേഷം വരാനിരിക്കുന്നതുമായി തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ വോട്ടര്‍മാരുടെ പള്‍സ് പരിശോധിക്കാനുള്ള സര്‍വേകള്‍ നിര്‍ണായകമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൈവിധ്യവും സങ്കീര്‍ണ്ണതയും പ്രതിഫലിപ്പിക്കുന്നതിനുള്ള വണ്‍ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട്, കണ്ടെത്തലുകള്‍ മേഖലാടിസ്ഥാനത്തിലും ഒന്നിലധികം ഭാഷകളിലും പ്രസിദ്ധീകരിക്കും. ഓരോ റിപ്പോര്‍ട്ടും വെറും സംഖ്യകളല്ല, മറിച്ച് ഒരു വിവരണമായിരിക്കും. അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് ജനങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടായിരിക്കും ഇത്.
2024-ല്‍ അധികാരമാറ്റത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനങ്ങളിലാണ് സര്‍വേയുടെ ആദ്യ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഭരണകൂടങ്ങളുടെ ആദ്യ വര്‍ഷത്തെക്കുറിച്ചുള്ള മൂര്‍ച്ചയുള്ളതും വിശകലനപരവുമായ ഒരു സ്നാപ്പ്ഷോട്ട് ഇത് നല്കുന്നു. തീരുമാനങ്ങളെ നയിക്കുന്ന ഡാറ്റയും നമ്മുടെ ജനാധിപത്യത്തെ രൂപപ്പെടുത്തുന്ന ശബ്ദങ്ങളും വണ്‍ഇന്ത്യ നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരികയാണ്. അതിനായി കാത്തിരിക്കുക. ഇതെല്ലാം ഭരണനിര്‍വ്വഹണത്തെയും അത് ഓരോ ദിവസം കഴിയുന്തോറും എങ്ങനെ പരിണമിക്കുന്നു എന്നതിനെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications