കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; കര്‍ഷകരുടെ വോട്ട് പെട്ടിയിലാവും..

Google Oneindia Malayalam News

ഭോപ്പാല്‍: സംസ്ഥാനത്തെ 24 നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ആസ്ഥാനം താല്‍ക്കാലികമായി ഗ്വാളിയോറിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 17 ഉം ഗ്വാളിയോര്‍ മേഖലയിലാണ് എന്നതാണ് കോണ്‍ഗ്രസിന്‍റെ ഓഫീസ് മാറ്റത്തിന് പിന്നിലെ കാരണം. ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രം കൂടിയാണ് ഈ മേഖല. എന്തു വില നല്‍കിയും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതിനായി അവര്‍ കൃത്യമായ പദ്ധതികളും ആസൂത്രണം ചെയ്യുന്നു.

സര്‍ക്കാര്‍ താഴെ വീണത്

സര്‍ക്കാര്‍ താഴെ വീണത്

ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂടുമാറിയതോടെയാണ് കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. പിന്നീട് 107 അംഗങ്ങളുള്ള ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഭരണത്തില്‍ ഇരിപ്പുറപ്പിക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൂടി വ്യക്തമാവണം.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ 22 പേരുടേത് ഉള്‍പ്പടെ 24 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റഴും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന‍് സാധിച്ചില്ലെങ്കില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാവും. ആഗസറ്റ് അവസാനമോ, സെപ്റ്റംബര്‍ ആദ്യമോ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക പ്രശ്നം

കാര്‍ഷിക പ്രശ്നം

കാര്‍ഷിക പ്രശ്നങ്ങളിലൂന്നിയാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. കമല്‍നാഥ് സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ ഏഴുതിത്തള്ളുന്ന പദ്ധത്തി തുടക്കം കുറിച്ചിരുന്നു. ഒട്ടനവധി ആളുകളുടെ കടങ്ങള്‍ ഇത്തരത്തില്‍ ഏഴുത്തള്ളിയെങ്കിലും സര്‍ക്കാര്‍ വീണതോടെ മുഴുവന്‍ കര്‍ഷകര്‍ക്കും ഈ ആനുകൂല്യം ലഭിച്ചില്ല.

ശിവരാജ് സിങ് ചൗഹാന്‍

ശിവരാജ് സിങ് ചൗഹാന്‍

പുതുതായി അധികാരത്തില്‍ വന്ന ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരാവട്ടെ ശേഷിക്കുന്നവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ തയ്യാറായില്ല. ഇതിന് പുറമെ കമല്‍നാഥ് സര്‍ക്കാര്‍ ഏഴുതിതള്ളിയെന്ന് പ്രഖ്യാപിച്ച കടങ്ങള്‍ ബാങ്കുകള്‍ കര്‍ഷകരില്‍ നിന്ന് തിരികെ ചോദിക്കാനും തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തില്ല.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

ഈ വിഷയങ്ങളെല്ലാം കര്‍ഷക സമൂഹത്തിനിടയിലേക്ക് എത്തിച്ച് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബൂത്ത് തലത്തില്‍ പ്രത്യേക കിസാന്‍ വളണ്ടിയതെ നിയമിച്ചുകൊണ്ടാണ് കാര്‍ഷിക പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കര്‍ഷക വിരുദ്ധ നയങ്ങളാണ് ബിജെപിയുടേതെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാന പ്രചാരണ വിഷയം.

 ബൂത്ത് തലത്തില്‍

ബൂത്ത് തലത്തില്‍

ബൂത്ത് തലത്തിലെ കിസാൻ പ്രവര്‍ത്തകന്‍ വഴി, കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻ കോൺഗ്രസ് സർക്കാരിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും അറിയിക്കുകയും നിലവിലെ സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് മധ്യപ്രദേശ് കിസാൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുർജാർ വ്യക്തമാക്കി.

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍

കാര്‍ഷിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയതോടെ ബിജെപി പ്രതിരോധത്തിലായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്. കമല്‍നാഥ് സര്‍ക്കാറിന്‍റെ കർഷകരുടെ വായ്പ എഴുതിത്തള്ളല്‍ നടപടി തട്ടിപ്പാണെന്നായിരുന്നു സംസ്ഥാന കൃഷി മന്ത്രി കമൽ പട്ടേൽ അഭിപ്രായപ്പെട്ടത്.

നടപ്പിലാവാന്‍ പോവുന്നില്ല

നടപ്പിലാവാന്‍ പോവുന്നില്ല

വലിയ മോഹങ്ങളുമായാണ് ഉപതിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ കര്‍ഷ പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ അത് നടപ്പിലാവാന്‍ പോവുന്നില്ല. സംസ്ഥാനത്തെ ഭരണകൂടം എന്നും കര്‍ഷകര്‍ക്കൊപ്പം തന്നെയുണ്ടെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.

അമര്‍ഷം

അമര്‍ഷം

എന്നാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ അമര്‍ഷമുണ്ടെന്നുള്ളത് വസ്തുതയാണ്. കോവിഡ് വൈറസിന്‍റെ വ്യാപനം കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇതിന് പരിഹാരം കാണാനുള്ള പദ്ധതികളൊന്നും സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

20 ലക്ഷത്തിലധികം

20 ലക്ഷത്തിലധികം


സംസ്ഥാനത്തെ 20 ലക്ഷത്തിലധികം കർഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയതായി കഴിഞ്ഞ കമൽനാഥ് സർക്കാർ അവകാശപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷം വരെ കർഷകരുടെ വായ്പ എഴുതിത്തള്ളുന്ന അവസരത്തിലാണ് കോൺഗ്രസ് സർക്കാരിനെ ബിജെപി എംഎല്‍എമാരെ ചാക്കിട്ടി പിടിച്ച് അധികാരത്തിൽ നിന്ന് പുറത്താക്കുന്നത്.

 മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

കാർഷിക വായ്പ എഴുതിത്തള്ളലിന്റെ മൂന്നാം ഘട്ടം ജൂൺ മുതൽ ആരംഭിക്കുകയായിരുന്നു. മുൻ സർക്കാരിന്റെ തീരുമാനം മന്ത്രിസഭയിൽ നടപ്പാക്കണമെന്നും കാർഷിക വായ്പ എഴുതിത്തള്ളലിന്റെ മൂന്നാം ഘട്ടം ആരംഭിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. എന്നാൽ കർഷക വായ്പ എഴുത്തിത്തള്ളുന്ന പരിപാടി ഉപേക്ഷിക്കാനാണ് ബിജെപി സര്‍ക്കാറിന്‍റെ നീക്കം.

 കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ് ബാധ; സമ്പര്‍ക്കം വഴി 90 രോഗികള്‍, കടുത്ത ആശങ്ക കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ് ബാധ; സമ്പര്‍ക്കം വഴി 90 രോഗികള്‍, കടുത്ത ആശങ്ക

English summary
ongress form new team aiming farmers in Madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X