കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർ

Google Oneindia Malayalam News

ദില്ലി; സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് ഉള്ളിവില കുതിക്കുന്നു. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 70 രൂപയായി.ഉരുളക്കിഴങ്ങിന്റെ വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് 50-60 രൂപയാണ് വില.മൊത്ത വിപണയിൽ വില 20-30 രൂപയിൽ നിന്ന് 45-55 രൂപയായി ഉയർന്നു. ദക്ഷിണേന്ത്യയുൾപ്പെടെ ഉളളി ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളിൽ മഴ കനത്തതോടെ ദില്ലയിലെ ആസ്ദാപൂരിലെ മൊത്തക്കച്ചവട മാർക്കറ്റിൽ ഉള്ളി വിതരണം തടസപ്പെട്ടു.

 onion-1579339

10 ദിവസം മുമ്പ് 50 മുതൽ 60 വരെ ട്രക്കുകൾഉള്ളിയായിരുന്നു ആസാദ്പൂർ വിപണിയിൽ എത്തിയിരുന്നത്. നിലവിൽ 25 ഓളം ട്രക്ക് ഉള്ളി മാത്രമാണ് ദിവസവും വിതരണം ചെയ്യുന്നത്.ഉള്ളി ഉല്‍പ്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കർണാടകയിലും വ്യാപകമായ മഴയില്‍ വിള നശിച്ചതാണ് ഉള്ളിവില ഉയരാന്‍ കാരണം. അതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തക്കച്ചവട മാര്‍ക്കറ്റായ നാസിക്കിലെ നസല്‍ഗാവിലേക്കുള്ള ഉള്ളിയുടെ വരവും നിലച്ചു.

ഒൻപത് ദിവസത്തെ നവരാത്രി ഉത്സവകാലത്ത് പല കുടുംബങ്ങളും ഉള്ളി കഴിക്കുന്നത് ഒഴിവാക്കുന്നതിനാൽ ഉള്ളി ആവശ്യം കുറയുന്ന സമയമാണിത്. എന്നിരുന്നാലും, ഉള്ളി 70 രൂപയ്ക്കും അതിനുമുകളിലുമാണ് വിൽക്കുന്നത്. ഇത് ഇനിയും വർദ്ധിച്ചേക്കാം, "ലക്ഷ്മി നഗറിലെ റീട്ടെയിലർ എംഡി ഫിറോസ് പറഞ്ഞു.
അതേസമയം, 10 ദിവസം മുമ്പ് കിലോഗ്രാമിന് 25-35 രൂപ വരെ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിന്റെ മൊത്ത വില കിലോയ്ക്ക് 40-50 രൂപയായി ഉയർന്നു.

Recommended Video

cmsvideo
Onion Price Crossed Rs 80 Per kg In Kerala, Price Will Continue To Rise For The Next Three Months

അതിനിടെ ഉള്ളിവില ക്രമാധീതമായി ഉയരുന്നസാഹചര്യത്തിൽ വില പിടിച്ച് നിർത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു.സർക്കാരിന്റെ കൈയ്യിലുള്ള ബഫർ സ്റ്റേക്ക് വഴി വിറ്റഴിക്കാനും ഇറക്കുമതി നിബന്ധനകള്‍ ഉദാരമാക്കാനുമാണ് തീരുമാനം.അതേസമയം കേരളത്തിൽ സവാള വില നിയന്ത്രിക്കാൻ നാഫെഡിൽ നിന്ന്‌ 75 ടൺ സവാള അടിയന്തരമായി എത്തിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു.സവാള കിലോയ്‌ക്ക്‌‌ 45 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് വഴിയാണ് നൽകുക. ആദ്യഘട്ടമായി 25 ടൺ എറണാകുളത്ത് എത്തുിക്കും.

English summary
Onion and potato price rising; Govt to take actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X