സവാള വില താഴേക്ക്; ശരാശരി വില ക്വിന്റലിന് 3000 രൂപയിലെത്തി
നാസിക്: രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തക്കച്ചവട വിപണിയായ ലസല്‍ഗാവ് എപിഎംസിയില്‍ സവാളയുടെ ശരാശരി വില 15 ശതമാനത്തോളം കുറഞ്ഞു. ക്വിന്റലിന് 3,500 രൂപയില്‍ നിന്ന് 3000 രൂപയായാണ് കുറഞ്ഞത്. മാത്രമല്ല, കഴിഞ്ഞ 5 ദിവസത്തിനിടെ സവാള വില 1,200 രൂപയോളം കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ക്വിന്റലിന് 4200 രൂപയായിരുന്ന സവാള വെള്ളിയാഴ്ചയാകുമ്പോഴേക്കും 3000 രൂപയിലെത്തി.
നഗരത്തിലെ ചില്ലറ വ്യാപാര വിപണികളില്‍ കിലോയ്ക്ക് 40 രൂപയ്ക്കും 50 രൂപയ്ക്കും ഇടയില്‍ സവാള ലഭ്യമാണ്. മൊത്തക്കച്ചവട വിപണിയില്‍ വിലക്കുറവ് വരും ദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ സവാള വില കിലോയ്ക്ക് 30നും 40നും ഇടയിലാകും.

നേരത്തെ, ഡിസംബര്‍ 16ന് സവാള വില ക്വിന്റലിന് 8,625 രൂപയിലെത്തിയിരുന്നു. പക്ഷേ പിന്നീടുള്ള 15 ദിവസങ്ങളില്‍ വില 4,500 രൂപയിലെത്തി. ജനുവരി 1ാം തിയതിയായായപ്പോഴേക്കും വില 1,000നും 3,500 രൂപയ്ക്കും ഇടയിലെത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വില ക്വിന്റലിന് 4,351 രൂപയായി ഉയര്‍ന്നു.
പുതിയ സവാളകള്‍ വിപണിയിലെത്തിയതാണ് വില താഴേക്ക് വരാന്‍ കാരണമെന്നും അടുത്ത ആഴ്ചകളില്‍ വില ക്വിന്റലിന് 2,200 രൂപയിലെത്തുമെന്നും എപിഎംസി ഔദ്യോഗികമായി അറിയിച്ചു. ലസാല്ഗവിലെ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച സവാളയുടെ ഏറ്റവും കൂടിയ വില ക്വിന്റലിന് 3,500 രൂപയും കുറഞ്ഞ വില 1,200ഉം ആണ്.
സാധാരണയായി മഹാരാഷ്ട്രയില്‍ നിന്നുള്ള ഖാരിഫ് വിളകള്‍ ഒക്ടോബറിലാണ് വിപണിയിലെത്താറുള്ളത്. എന്നാല്‍ കാലം തെറ്റി പെയ്ത മഴയും വെള്ളപ്പൊക്കവുമാണ് ഇത്തവണ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏകദേശം 75 ശതമാനം വിളകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇതോടെ വിപണിയില്‍ സവാളയുടെ ദൗര്‍ലഭ്യം നേരിട്ടതായും വില കുത്തനെ മുകളിലേക്ക് ഉയര്‍ന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications