കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവാള വില താഴേക്ക്; ശരാശരി വില ക്വിന്റലിന് 3000 രൂപയിലെത്തി

  • By Desk
Google Oneindia Malayalam News

നാസിക്: രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തക്കച്ചവട വിപണിയായ ലസല്‍ഗാവ് എപിഎംസിയില്‍ സവാളയുടെ ശരാശരി വില 15 ശതമാനത്തോളം കുറഞ്ഞു. ക്വിന്റലിന് 3,500 രൂപയില്‍ നിന്ന് 3000 രൂപയായാണ് കുറഞ്ഞത്. മാത്രമല്ല, കഴിഞ്ഞ 5 ദിവസത്തിനിടെ സവാള വില 1,200 രൂപയോളം കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ക്വിന്റലിന് 4200 രൂപയായിരുന്ന സവാള വെള്ളിയാഴ്ചയാകുമ്പോഴേക്കും 3000 രൂപയിലെത്തി.

ബിജെപി രണ്ട് തട്ടില്‍... സിഎഎയില്‍ മുസ്ലീം നേതാക്കള്‍ ഇടയുന്നു, എന്‍ഡിഎയിലും വിള്ളല്‍!!ബിജെപി രണ്ട് തട്ടില്‍... സിഎഎയില്‍ മുസ്ലീം നേതാക്കള്‍ ഇടയുന്നു, എന്‍ഡിഎയിലും വിള്ളല്‍!!

നഗരത്തിലെ ചില്ലറ വ്യാപാര വിപണികളില്‍ കിലോയ്ക്ക് 40 രൂപയ്ക്കും 50 രൂപയ്ക്കും ഇടയില്‍ സവാള ലഭ്യമാണ്. മൊത്തക്കച്ചവട വിപണിയില്‍ വിലക്കുറവ് വരും ദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ സവാള വില കിലോയ്ക്ക് 30നും 40നും ഇടയിലാകും.

onion

നേരത്തെ, ഡിസംബര്‍ 16ന് സവാള വില ക്വിന്റലിന് 8,625 രൂപയിലെത്തിയിരുന്നു. പക്ഷേ പിന്നീടുള്ള 15 ദിവസങ്ങളില്‍ വില 4,500 രൂപയിലെത്തി. ജനുവരി 1ാം തിയതിയായായപ്പോഴേക്കും വില 1,000നും 3,500 രൂപയ്ക്കും ഇടയിലെത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വില ക്വിന്റലിന് 4,351 രൂപയായി ഉയര്‍ന്നു.

പുതിയ സവാളകള്‍ വിപണിയിലെത്തിയതാണ് വില താഴേക്ക് വരാന്‍ കാരണമെന്നും അടുത്ത ആഴ്ചകളില്‍ വില ക്വിന്റലിന് 2,200 രൂപയിലെത്തുമെന്നും എപിഎംസി ഔദ്യോഗികമായി അറിയിച്ചു. ലസാല്‍ഗവിലെ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച സവാളയുടെ ഏറ്റവും കൂടിയ വില ക്വിന്റലിന് 3,500 രൂപയും കുറഞ്ഞ വില 1,200ഉം ആണ്.

സാധാരണയായി മഹാരാഷ്ട്രയില്‍ നിന്നുള്ള ഖാരിഫ് വിളകള്‍ ഒക്ടോബറിലാണ് വിപണിയിലെത്താറുള്ളത്. എന്നാല്‍ കാലം തെറ്റി പെയ്ത മഴയും വെള്ളപ്പൊക്കവുമാണ് ഇത്തവണ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏകദേശം 75 ശതമാനം വിളകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇതോടെ വിപണിയില്‍ സവാളയുടെ ദൗര്‍ലഭ്യം നേരിട്ടതായും വില കുത്തനെ മുകളിലേക്ക് ഉയര്‍ന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Onion price drops to 3000 per quintal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X