കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, വില ഉയരുന്നത് ബാധിച്ചിട്ടില്ല'; വിചിത്ര പ്രതികരണവുമായി മന്ത്രി

Google Oneindia Malayalam News

ദില്ലി: ഉള്ളിയുടെ വിലവര്‍ധനവില്‍ പാര്‍ലമെന്‍റില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വിചിത്രമായ മറുപടി. സവാളയും വെളുത്തുള്ളിയും അധികം കഴിക്കാത്ത കുടുംബമാണ് തന്‍റേത്. അതുകൊണ്ട് വിലവര്‍ധനവില്‍ വ്യക്തിപരമായി വലിയ പ്രശ്നം തോന്നുന്നില്ലെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്.

ശബരിമല വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചുശബരിമല വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൂടുതല്‍ ഉള്ളി കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നായിരുന്നു മറ്റൊരു അംഗത്തിന്‍റെ കമ്മന്‍റ്. ഉള്ളിയുടെ വില വര്‍ധനവ് നേരിടാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ സഭയെ അറിയിച്ചു. കയറ്റുമതി നിരോധനം, സംഭരണ പരിധി ഉയര്‍ത്തുക, കൂടുതല്‍ ഇറക്കുമതി എന്നിവ ഉള്‍പ്പടേയുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

onion

2014 മുതല്‍ ഉള്ളി വിപണിയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ നിരീക്ഷിക്കുന്ന മന്ത്രിമാരുടെ ഭാഗമാണ് ഞാന്‍. ഉള്ളിയുടെ ഉല്‍പാദനം കുറയുന്നതില്‍ ഗുരുതരമായ ഘടനാ പ്രശ്നങ്ങളാണുള്ളത്. ഉള്ളിക്ക് കൂടുതല്‍ ശാസ്ത്രീയ സംഭരണ സൗകര്യം ആവശ്യമാണ്. ഇതിനുള്ള സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതുള്‍പ്പടേയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

തുഷാർ വെള്ളാപ്പള്ളിയുടെ കണ്ണ് കേന്ദ്ര മന്ത്രിസഭയിലേക്ക്... പങ്കാളിത്തം വേണം, മോദിയെയും ഷായെയും കണ്ടുതുഷാർ വെള്ളാപ്പള്ളിയുടെ കണ്ണ് കേന്ദ്ര മന്ത്രിസഭയിലേക്ക്... പങ്കാളിത്തം വേണം, മോദിയെയും ഷായെയും കണ്ടു

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് രാജ്യത്ത് ഉള്ളിയുടെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 10 മുതല്‍ 15 രൂപവരെയാണ് വിലയിലുണ്ടാകുന്ന വര്‍ധന. കിലോയ്ക്ക് 140-150 എന്നതാണ് ചില്ലറ വില്‍പ്പനയില്‍ കൊച്ചിയിലെ നിരക്ക്. 130-140 ആണ് മൊത്തവില.

English summary
onion price hike: i dont eat lot of onion said nirmala sitharaman in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X