ഉള്ളിയുടെ വില കുത്തനെ കുറഞ്ഞു... കൈത്താങ്ങുമായി കേന്ദ്രം; ഏപ്രില്‍ 1 മുതല്‍ കയറ്റുമതി തീരുവയില്ല!
ന്യൂഡല്‍ഹി: ഉള്ളി വില കുറയുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി കയറ്റുമതിയില്‍ സെപ്റ്റംബറില്‍ ഏര്‍പ്പെടുത്തിയ 20 ശതാനം നികുതി പിന്‍വലിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം എന്നും ഏപ്രില്‍ 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
'ഉപഭോക്താക്കള്‍ക്ക് ഉള്ളി താങ്ങാനാവുന്ന വിലയില്‍ നിലനിര്‍ത്തുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ മറ്റൊരു തെളിവാണ് ഈ തീരുമാനം,' ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയ പറയുന്നു. 2024 സെപ്റ്റംബര്‍ മുതല്‍ കയറ്റുമതി തീരുവ നിലവിലുണ്ടായിരുന്നു. കയറ്റുമതി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ സാമ്പത്തിക വര്‍ഷത്തെ (മാര്‍ച്ച് 18 വരെ) മൊത്തം ഉള്ളി കയറ്റുമതി 1.17 ദശലക്ഷം ടണ്ണിലെത്തി.

2024 സെപ്റ്റംബറില്‍ പ്രതിമാസ ഉള്ളി കയറ്റുമതി അളവ് 72,000 ടണ്ണില്‍ നിന്ന് ഈ വര്‍ഷം ജനുവരിയില്‍ 185,000 ടണ്ണായി വര്‍ധിച്ചിരുന്നു. ഉല്‍പാദനം വര്‍ധിച്ചതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ഉള്ളി വില കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണികളായ മഹാരാഷ്ട്രയിലെ ലസല്‍ഗാവ്, പിമ്പാല്‍ഗാവ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 21 ന് വില യഥാക്രമം ക്വിന്റലിന് 1330 രൂപയും ക്വിന്റലിന് 1325 രൂപയുമായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അഖിലേന്ത്യാ ശരാശരി മോഡല്‍ വില 39% കുറഞ്ഞപ്പോള്‍ ചില്ലറ വില്‍പ്പന വില 10% കുറഞ്ഞതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം റാബി ഉള്ളി ഉത്പാദനം 22.7 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് കൃഷി മന്ത്രാലയം കണക്കാക്കുന്നു. ഇത് മുന്‍ വര്‍ഷത്തെ 19.2 ദശലക്ഷം ടണ്ണിനേക്കാള്‍ 18% കൂടുതലാണ്. ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 70-75% വരുന്നതും റാബി ഉള്ളികളാണ്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഖാരിഫ് വിളകളുടെ വരവ് ആരംഭിക്കുന്നത് വരെ വിപണി സ്ഥിരതയ്ക്ക് ഇത് നിര്‍ണായകമാണ്. ഈ സീസണില്‍ കണക്കാക്കിയ ഉയര്‍ന്ന ഉല്‍പ്പാദനം വരും മാസങ്ങളില്‍ വിപണി വില കൂടുതല്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന്, 2023 ഡിസംബര്‍ 8 മുതല്‍ 2024 മെയ് 3 വരെ കയറ്റുമതി നിരോധനം ഉള്‍പ്പെടെ വിവിധ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ മുമ്പ് നടപ്പിലാക്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് സെപ്റ്റംബറില്‍ 20% തീരുവ ചുമത്തിയിരുന്നത്. ഈ നിയന്ത്രണങ്ങള്‍ക്കാണ് നിലവിലെ തീരുമാനത്തിലൂടെ അയവുവരുന്നത്. അതേസമയം ഭക്ഷ്യ ധാന്യ വിളകളുടെ ഹോള്‍സെയില്‍ വിപണിവില മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും രാജ്യത്ത് മൊത്തത്തില്‍ 39 ശതമാനം ഇടിവ് ഉണ്ടായെന്ന് മന്ത്രാലയം പറയുന്നു.












Click it and Unblock the Notifications