കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില വീണ്ടും കുതിക്കുന്നു... കിലോയ്ക്ക് നൂറ് രൂപ വരെയാകാൻ സാധ്യത!

Google Oneindia Malayalam News

Recommended Video

cmsvideo
Onion Prices SkyRockets Again Across India | Oneindia Malayalam

ദില്ലി: വീണ്ടും സവാള വില കുതിച്ചുയരുന്നു. ചില സംസ്ഥാനങ്ങളിൽ സവാള വില കിലോയ്ക്ക് നൂറ് രൂപയോട് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിലും സെപ്റ്റംബറിലും സവാള വില 80 രൂപയിലേക്ക് കുതിച്ചുയർന്നിരുന്നു. എന്നാൽ വില അടുത്തൊന്നും കുറയില്ലെന്നും വീണ്ടും ഉയരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്ന വിലവിവര പട്ടിക സൂചിപ്പിക്കുന്നത്.

 മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്! മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്!

കാലം തെറ്റിപ്പെയുന്ന മഴ കാരണം പ്രമുഖ സവാള ഉൽപ്പാദക സംസ്ഥാനമായ മഹാരാഷ്ട്രയിൽ വലിയ തോതിലുള്ള വിള നാശം സംഭവിച്ചതാണ് വില ഉയരാനുള്ള മുഖ്യ കാരണം. മൊത്തവില പിണന കേന്ദ്രമായ ലാസൽഗാവിൽ സവാളയുടെ ശരാശരി വില കിലോയ്ക്ക് 56 രൂപയാണ്. സവാള വിളവെടുപ്പിന്റെ സമയത്താണ് കർഷകർക്ക് ഇരുട്ടടിയായി മഴ തിമിർത്ത് പെയ്തത്. ഇതോടെ സവാള ഉൽപ്പാദക മേഖലയായ നാസിക്, അഹമ്മദ് നഗർ, പൂനെ എന്നിവിടങ്ങളിൽ വ്യാപക കൃഷി നാശമാണ് സംഭവിച്ചത്.

Onion

വരും ദിവസങ്ങളിലും സാവള വില കുറയാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. വില നൂറ് കടന്നാലും അത്ഭതപ്പെടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. സവാളയ്ക്കൊപ്പം തന്നെ വെളുത്തുള്ളിയുടെ വിലയിലും വർധനവുണ്ട്. വെളുത്തുള്ളി കിലോയ്ക്ക് 190 രൂപയാണ് വില.ഇത് കൂടാതെ, തക്കാളിയുടെയും ഉരുള കിഴങ്ങിന്റെയും വില വര്‍ധിച്ചിട്ടുണ്ട്. ഉരുള കിഴങ്ങിന്റെ വില വിപണിയില്‍ നാല്‍പത് കഴിഞ്ഞു. ഉത്സവ സീസണ്‍ അല്ലാതിരുന്നിരുന്നിട്ടും പച്ചക്കറികളുടെ വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്

English summary
Onion prices on the rise across the country again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X