കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവാള വില 150 രൂപയില്‍: വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നു, 10,560 ടണ്‍ കൂടിയെത്തും!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും സവാള ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും വില കിലോയ്ക്ക് 150 രൂപയായി തുടരുകയാണ്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ മെട്രോ നഗരങ്ങളിലെ കണക്കുകള്‍ പ്രകാരം കൊല്‍ക്കത്തയില്‍ സവാളയുടെ ചില്ലറ വില കിലോഗ്രാമിന് 120 രൂപയും ദില്ലിയിലും മുംബൈയിലും 102 രൂപയും ചെന്നൈയില്‍ 80 രൂപയുമാണ്.

രാജ്യത്തെ ഏറ്റവും വലിയ തടങ്കൽ പാളയം പണിയാൻ മോദി തന്നത് 46 കോടി, വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രിരാജ്യത്തെ ഏറ്റവും വലിയ തടങ്കൽ പാളയം പണിയാൻ മോദി തന്നത് 46 കോടി, വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി

മിക്ക നഗരങ്ങളിലും സവാളയുടെ വില കിലോയ്ക്ക് 100 രൂപയായി തുടരുമ്പോള്‍ ഇറ്റാനഗറില്‍ കിലോയ്ക്ക് 150 രൂപയാണ് വില. ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങിയതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുന്നു. ഏകദേശം 1,160 ടണ്‍ സവാള ഇതിനോടകം ഇന്ത്യയിലെത്തി. അടുത്ത 3-4 ദിവസത്തിനുള്ളില്‍ 10,560 ടണ്‍ കൂടി എത്തും. തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ചുവപ്പ്, മഞ്ഞ ഉള്ളികളാണ് ഇറക്കുമതി ചെയ്തത്. മുംബൈ തുറമുഖം വഴിയാണ് ഇവ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 oion-15


സവാള പ്രധാനമായും ഇറക്കുമതി ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംഎംടിസി ഇതുവരെ 49,500 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാമെന്ന് കരാര്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള സവാള അടുത്ത മാസം എത്തുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019-20 വിളവര്‍ഷത്തിലെ ഖാരിഫ് ഉല്‍പാദനത്തില്‍ 25 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഇതോടെ സവാള വില കുത്തനെ ഉയര്‍ന്നു. പ്രധാനമായും സവാള കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കാലംതെറ്റി മഴ പെയ്തതും വിളകളെ ബാധിച്ചു.

അതിനിടെ വില നിയന്ത്രണത്തിനായി സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. രാജ്യത്ത് നിന്നും കയറ്റുമതി നിരോധിക്കുകയും വ്യാപാരികള്‍ക്കുള്ള സ്റ്റോക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ വില നിയന്ത്രിക്കുന്നതില്‍ ഇവയെല്ലാം പരാജയപ്പെട്ടു. ഖാരിഫ് വിള വിപണിയില്‍ എത്താന്‍ തുടങ്ങുന്ന ജനുവരി വരെ ഉള്ളി വില ഇതേ സ്ഥിതി തുടരുമെന്നാണ് വ്യാപാരികളും വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 2015-16ലാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് സവാള ഇറക്കുമതി ചെയ്തത്. അന്ന് 1,987 ടണ്‍ സവാളയായിരുന്നു ഇറക്കുമതി ചെയ്തത്.

English summary
Onion Prices Remain At Rs 150 Per Kg, Imports Arrive From Turkey, Egypt, Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X