കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

970 ല്‍ നിന്നും 4200 ലേക്ക് കുതിച്ച് ഉള്ളി വില; അപ്രതീക്ഷിത വില വര്‍ധനവില്‍ ആശങ്ക

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് വീണ്ടും ഉള്ളിവില വര്‍ധിച്ചേക്കുമെന്ന ആശങ്ക ശക്തമാവുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റെക്കോര്‍ഡ് വില വര്‍ധനവാണ് ഉള്ളിക്ക് മഹാരാഷ്ട്രയിലെ നാസികിലെ ലസൽഗോൺ മണ്ടിയിൽ ഉണ്ടായത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ക്വിറ്റലിന് 970 രൂപയ്ക്ക് വിറ്റ ഉള്ളിയുടെ വില 4200 രൂപ മുതല്‍ 4500 രൂപ വരെയായി വര്‍ധിച്ചു. കിന്‍റലിന് ചൊവ്വാഴ്ചത്തെ വില 3600 രൂപയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച മഴയെ തുടര്‍ന്നാണ് വില ഉയരാന്‍ കാരണമായതെന്നാണ് പറയുന്നത്.

വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് മാര്‍ക്കറ്റില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെ നിന്നുള്ള കർഷകർ പറയുന്നതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ഈ വില വർധന അധികം സമയം നീണ്ടുപോകില്ലെന്നാണ് ചില വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും തന്നെ ചില മേഖലകളില്‍ നിന്നും ഉള്ളി വിപണിയില്‍ എത്താനുണ്ട്.

 onion

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഈ ഉള്ളികള്‍ കൂടി എത്തുന്നതോടെ നാസികിൽ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വർധന താനേ കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതേസമയം, രാജ്യത്ത് കര്‍ഷക സമരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഉള്ളി വിലയിലെ വര്‍ധനവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ : ദളിതുകളുടെ പിന്തുണ ഉറപ്പാക്കുംകാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ : ദളിതുകളുടെ പിന്തുണ ഉറപ്പാക്കും

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
Onion prices rise in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X