കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളി വില കുതിച്ചുയരുന്നു

Google Oneindia Malayalam News

ദില്ലി: ഉത്സവ സീസണ്‍ അടുക്കുന്നതോടെ ഉള്ളിവില കുത്തനെ കുതിച്ചുയരുന്നു. കിലോയ്ക്ക് ശരാശരി നൂറു രൂപയോളമാണ് ഇപ്പോഴത്തെ വില. ആവശ്യത്തിനനുസരിച്ച് ഉള്ളി ലഭിക്കാത്തതുകൊണ്ടാണ് വില കുത്തനെ കുതിച്ചുയരുന്നത്.

ചൈനയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്ത് വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വില നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ- ഭക്ഷ്യമന്ത്രി കെവി തോമസ് അറിയിച്ചു.

Onions

കനത്ത മഴയാണ് ഉള്ളികൃഷിയെ പ്രതികൂലമായി ബാധിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഉത്പാദനത്തിലാണ് ഗണ്യമായ കുറവുണ്ടായിട്ടുള്ളത്.

ദില്ലിയില്‍ കിലോയ്ക്ക് 90 രൂപയാണ് വില. ഭോപ്പാലിലും ചാണ്ഡീഗഡിയും 80 രൂപയിലെത്തിയിട്ടുണ്ട്. അതേ സമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില 60നും 70നും ഇടയിലാണ്.

ഒരാഴ്ച കൊണ്ട് ഉള്ളിവിലയില്‍ 40 രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ചാണ്ഡിഗഡിലെ പല റെസ്റ്റോറന്റുകളും ഭക്ഷണത്തോടൊപ്പം സാലഡ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ദില്ലി നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നുറപ്പാണ്. ഉള്ളിയുടെ കയറ്റുമതിയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഉള്ളിയോടൊപ്പം മറ്റു പച്ചക്കറികളുടെ വിലയിലും വര്‍ധനവുണ്ടാകുന്നുണ്ട്.

English summary
The humble onion is inching towards Rs. 100 a kg in the festival season, forcing a worried Centre to consider the option of importing the Indian food staple from China and Egypt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X