ഉള്ളി കിലോ 200 രൂപയില്‍; വ്യാപക പൂഴ്ത്തിവയ്പ് എന്ന് റിപ്പോര്‍ട്ട്, തുര്‍ക്കിയും ഈജിപ്തും കനിയണം
ബെംഗളൂരു: നഗരത്തില്‍ വലിയ ഉള്ളി കിലോയ്ക്ക് 200 രൂപ വരെ. 160നും 200 രൂപയ്ക്കുമിടയിലാണ് ചില്ലറ വിപണിയില്‍ വില്‍പ്പന നടക്കുന്നത്. പല വ്യാപാരികളും പല വില ഈടാക്കുന്നുവെന്ന് ആക്ഷേപമുണ്ട്. മൊത്തവിപണിയില്‍ ക്വിന്റലിന് 5500നും 14000ത്തിനുമിടയിലാണ് വില്‍പ്പന എന്ന് കര്‍ണടാക കാര്‍ഷിക വിപണി ഓഫീസര്‍ സിദ്ധഗംഗയ്യ പറഞ്ഞു.

അതേസമയം, ഹോട്ടലുകളിലെ വിഭവങ്ങളില്‍ നിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. കര്‍ണാടകയില്‍ ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോഴുള്ള സംഭരണം. വന്‍കിട വില്‍പ്പനക്കാര്‍ വില വര്‍ധിപ്പിക്കുന്നതിന് പൂഴ്ത്തിവച്ചിരിക്കുകയാണ് എന്ന് ആരോപണമുണ്ട്. പരിശോധനയും വ്യാപകമാണ്. വരുംദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന.
വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം. തുര്‍ക്കിയുമായും ഈജിപ്തുമായും വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പൊതുമേഖലാ കമ്പനിയായ എംഎംടിസിയാണ് തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. 11000 മെട്രിക് ടണ്‍ ഉള്ളിയാണ് തുര്‍ക്കിയില്‍ നിന്ന് ഇറക്കുക. ഡിസംബര്‍ അവസാന വാരമോ ജനുവരി ആദ്യത്തിലോ തുര്‍ക്കിയില്‍ നിന്ന് ഉള്ളിയെത്തും.
ഉള്ളിവില ക്രമാതീതമായി ഉയരുന്നത് ഉത്തരേന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ ഉള്ളിവില 140 കടന്നിരുന്നു. തുര്‍ക്കിക്ക് പുറമെ ഈജിപ്തില്‍ നിന്നാണ് ഉള്ളി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം പകുതിയില്‍ ഈജിപ്തില്‍ നിന്ന് ഉള്ളിയെത്തും. 6090 മെട്രിക് ടണ്‍ ഉള്ളിയാണ് ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുക.ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications