കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളി കിലോ 200 രൂപയില്‍; വ്യാപക പൂഴ്ത്തിവയ്പ് എന്ന് റിപ്പോര്‍ട്ട്, തുര്‍ക്കിയും ഈജിപ്തും കനിയണം

Google Oneindia Malayalam News

ബെംഗളൂരു: നഗരത്തില്‍ വലിയ ഉള്ളി കിലോയ്ക്ക് 200 രൂപ വരെ. 160നും 200 രൂപയ്ക്കുമിടയിലാണ് ചില്ലറ വിപണിയില്‍ വില്‍പ്പന നടക്കുന്നത്. പല വ്യാപാരികളും പല വില ഈടാക്കുന്നുവെന്ന് ആക്ഷേപമുണ്ട്. മൊത്തവിപണിയില്‍ ക്വിന്റലിന് 5500നും 14000ത്തിനുമിടയിലാണ് വില്‍പ്പന എന്ന് കര്‍ണടാക കാര്‍ഷിക വിപണി ഓഫീസര്‍ സിദ്ധഗംഗയ്യ പറഞ്ഞു.

Onion

അതേസമയം, ഹോട്ടലുകളിലെ വിഭവങ്ങളില്‍ നിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. കര്‍ണാടകയില്‍ ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോഴുള്ള സംഭരണം. വന്‍കിട വില്‍പ്പനക്കാര്‍ വില വര്‍ധിപ്പിക്കുന്നതിന് പൂഴ്ത്തിവച്ചിരിക്കുകയാണ് എന്ന് ആരോപണമുണ്ട്. പരിശോധനയും വ്യാപകമാണ്. വരുംദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന.

എന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണംഎന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം

വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം. തുര്‍ക്കിയുമായും ഈജിപ്തുമായും വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പൊതുമേഖലാ കമ്പനിയായ എംഎംടിസിയാണ് തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. 11000 മെട്രിക് ടണ്‍ ഉള്ളിയാണ് തുര്‍ക്കിയില്‍ നിന്ന് ഇറക്കുക. ഡിസംബര്‍ അവസാന വാരമോ ജനുവരി ആദ്യത്തിലോ തുര്‍ക്കിയില്‍ നിന്ന് ഉള്ളിയെത്തും.

ഉള്ളിവില ക്രമാതീതമായി ഉയരുന്നത് ഉത്തരേന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ ഉള്ളിവില 140 കടന്നിരുന്നു. തുര്‍ക്കിക്ക് പുറമെ ഈജിപ്തില്‍ നിന്നാണ് ഉള്ളി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം പകുതിയില്‍ ഈജിപ്തില്‍ നിന്ന് ഉള്ളിയെത്തും. 6090 മെട്രിക് ടണ്‍ ഉള്ളിയാണ് ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുക.ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു.

English summary
Onion Prices Up To Rs 200 A Kg In Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X