Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ ഉള്ളിയുണ്ടോ..? സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, വീണ്ടും ഉള്ളി മോഷണം

നാസിക്ക്: ഉള്ളി വില സെഞ്ച്വറി കടക്കാനൊരുങ്ങുമ്പോള്‍ മോഷണവും തകൃതിയായി നടക്കുകയാണ്. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ കണ്ണ് നനയിച്ച് വീണ്ടും ഉള്ളി മോഷണം പോയിരിക്കുന്നു. നാസിക്കിലെ കര്‍ഷകന്റെ ഗോഡൗണില്‍ നിന്നും നഷ്ടപ്പെട്ടത് 2000 കിലോ ഉള്ളിയാണ്.

വീട്ടില്‍ സ്വര്‍ണ്ണമുണ്ടോ, എന്നാല്‍ സൂക്ഷിച്ചോളൂ എന്നു പറയുന്നതിനെക്കാള്‍ ഇപ്പോള്‍ നല്ലത് ഉള്ളിയുണ്ടോ എന്നു ചോദിക്കുന്നതായിരിക്കും. ഉള്ളി സൂക്ഷിച്ചു വെക്കുകയും സൂക്ഷിച്ചു ഉപയോഗിക്കുകയും ചെയ്‌തോളൂ, അല്ലെങ്കില്‍ നിങ്ങളുടെ കണ്ണും നിറയും.

ഉള്ളി മോഷണം പതിവാകുന്നു

ഉള്ളി മോഷണം പതിവാകുന്നു

നാസിക്കിലെ പിമ്പാര്‍ക്കെഡ് വില്ലേജിലെ കര്‍ഷകനായ അബാസാഹബിന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 20 ക്വിന്റല്‍ ഉള്ളിയാണ് മോഷണം പോയിരിക്കുന്നത്.

വീട്ടില്‍ ഉള്ളിയുണ്ടോ?

വീട്ടില്‍ ഉള്ളിയുണ്ടോ?

വീട്ടില്‍ സ്വര്‍ണ്ണം വെക്കുന്നത് നല്ലതല്ല എന്നു പറയുന്നതു പോലെ വീട്ടില്‍ ഉള്ളി അധികം വെക്കുന്നതും നല്ലതല്ല. ഉള്ളി വില കുതിച്ചുക്കൊണ്ടിരിക്കുകയാണെങ്കിലും ഭക്ഷണത്തിന് ഒരു ആവശ്യ ഘടകമാണ് ഉള്ളി. അതുകൊണ്ടുതന്നെ ഉള്ളി വാങ്ങാതിരിക്കാനും പറ്റില്ല. എന്നാല്‍, കൂടുതല്‍ വാങ്ങിവെച്ചാലും കുഴപ്പമാണിപ്പോള്‍. ആരെങ്കിലും മോഷ്ടിക്കും. പിന്നീട് കരയേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍.

സര്‍ക്കാര്‍ ഇടപ്പെടണം

സര്‍ക്കാര്‍ ഇടപ്പെടണം

ഉള്ളി മോഷണം പതിവാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെടണം എന്നാവശ്യം ഉയര്‍ന്നിരിക്കുകയാണ്. പിമ്പാള്‍ഗണ്‍ ബസന്ത് അഗ്രികള്‍ച്ചര്‍ പ്രൊഡകട് മാര്‍ക്കറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും നടത്താനാണ് തീരുമാനം.

കടയില്‍ നിന്നും മോഷണം

കടയില്‍ നിന്നും മോഷണം

കഴിഞ്ഞ ദിവസം 700 കിലോ ഉള്ളി സിയോണ്‍ മേഖലയിലെ കടയില്‍ നിന്നും മോഷണം പോയിരുന്നു. 14 ചാക്കുകളിലുണ്ടായിരുന്ന ഉള്ളിയാണ് മോഷണം പോയിരുന്നത്.

ഉള്ളി കള്ളന്‍

ഉള്ളി കള്ളന്‍

സംഭവത്തില്‍ നന്ദ്ഗണ്‍ പൊലിസ് ഉള്ളി കള്ളനെ തേടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉള്ളി വില സെഞ്ച്വറി കടക്കാനൊരുങ്ങുന്നു

ഉള്ളി വില സെഞ്ച്വറി കടക്കാനൊരുങ്ങുന്നു

ഒരു കിലോ ഉള്ളിക്ക് ഇപ്പോള്‍ 80 രൂപ നല്‍കണം. ഉള്ളി വില സെഞ്ച്വറി കടക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+