• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ പുതുവര്‍ഷത്തില്‍ വര്‍ണ ബള്‍ബുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്ക് പകരം ചൈനയില്‍ നിന്നുമെത്തുന്നത് സവാള

  • By S Swetha

ദില്ലി: സാധാരണ പുതുവത്സരത്തില്‍ ഇന്ത്യന്‍ വിപണിയെ കീഴടക്കാറുള്ളത് ചൈനീസ് വര്‍ണ ബള്‍ബുകളും കളിപ്പാട്ടങ്ങളുമാണ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നത് ടണ്‍ കണക്കിന് സവാളയാണ്. മൂന്ന് മാസത്തിലേറെയായി കുതിച്ചുയരുന്ന സവാള വിലയ്ക്ക് കടിഞ്ഞാണിടാനായി വന്‍ തോതില്‍ സവാള ഇറക്കുമതി ചെയ്യാന്‍ ആണ് സര്‍ക്കാരിന്റെ നീക്കം.

പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ

ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയാണ് സവാളയുടെ ഇപ്പോഴത്തെ വില. 11,000 മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നതിനായി പബ്ലിക് ട്രേഡിംഗ് ഏജന്‍സിയായ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ (എംഎംടിസി) ആഗോള ടെണ്ടര്‍ പുറപ്പെടുവിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 4,000 മെട്രിക് ടണ്‍ ചൈനയ്ക്കും 7,000 മെട്രിക് ടണ്‍ തുര്‍ക്കിക്കുമാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

2020 ജനുവരി 31നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ ഉള്ളിയുടെ വില കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെയെത്തും. നേരത്തെ നെതര്‍ലാന്‍ഡ്സ്, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വില കിലോയ്ക്ക് 120 രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നതോടെയാണ് ലോഹങ്ങളുടെയും ധാതുക്കളുടെയും ഇറക്കുമതിയും കയറ്റുമതിയും പ്രധാനമായും കൈകാര്യം ചെയ്യുന്ന എംഎംടിസി മറ്റു രാജ്യങ്ങളില്‍ നിന്നും സവാള വാങ്ങാന്‍ തയ്യാറായത്.

ഇന്ത്യയുടെ പ്രതിസന്ധി കുറയ്ക്കാനായി ഉള്ളി കയറ്റുമതി ചെയ്യാന്‍ സന്നദ്ധമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലി ഡിസംബര്‍ 1ന് പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടൈംസില്‍ പറഞ്ഞിരുന്നു. അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ഓരോ വര്‍ഷവും 20,507 ആയിരം ടണ്‍ ആണ് അവരുടെ ഉല്പാദനം. തൊട്ടുപിന്നാലെ 15,118 ആയിരം ടണ്‍ ഉത്പാദനവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. സവാള കയറ്റുമതി സെപ്റ്റംബറില്‍ ഇന്ത്യ നിരോധിച്ചതോടെ നേപ്പാളിലേക്കുള്ള വിതരണവും ഇപ്പോള്‍ ചൈനയാണ് നടത്തുന്നത്. നിലവില്‍ ചൈനീസ് ഉള്ളിയുടെ വിലയിലും വര്‍ധനവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ പകുതിയോടെ നേപ്പാളില്‍ ചൈനീസ് ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപയായിരുന്നു. ഇത് ഇപ്പോള്‍ കിലോയ്ക്ക് 160 രൂപയിലെത്തിയിട്ടുണ്ട്.

സവാള കൃഷി ചെയ്യുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ പെയ്ത അധിക മഴയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം അധികൃതര്‍ കുറ്റപ്പെടുത്തുന്നു. പ്രതിസന്ധി നേരിടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1.2 ലക്ഷം മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ നവംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച ഓര്‍ഡര്‍ ചെയ്ത 11,000 മെട്രിക് ടണ്‍ ഉള്‍പ്പെടെ 40,000 മെട്രിക് ടണ്‍ സംഭരിക്കാനുള്ള ടെന്‍ഡറുകള്‍ എംഎംടിസിക്ക് ലഭിച്ചു. ഇതില്‍ 290 മെട്രിക് ടണ്‍ ഉള്ളി മാത്രമാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയത്.

English summary
Onions imported from China anfter price hike in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X