കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സവാള കൊള്ള; അന്വേഷണം ഗുജറാത്തിലേക്ക്, ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു

Google Oneindia Malayalam News

മുംബൈ: ഉള്ളിവില ക്രമാതീതമായി ഉയരുന്നത് ക്രമസമാധാന പ്രശ്‌നമായി മാറുമോ എന്ന ആശങ്ക വ്യാപകം. ഉത്തരേന്ത്യയില്‍ വില വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശകതമായിരിക്കെ മഹാരാഷ്ട്രയില്‍ ഒരുലക്ഷം രൂപയുടെ സവാള മോഷണം പോയി. നാസികിലെ കര്‍ഷകനാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ഗുജറാത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഉള്ളിവില കിലോയ്ക്ക് 80 രൂപ വരെ എത്തിയിരിക്കെയാണ് മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംഭരണ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ് കര്‍ഷകര്‍. വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലംകാണാത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 25 ടണ്‍ വലിയ ഉള്ളി

25 ടണ്‍ വലിയ ഉള്ളി

സവാള കര്‍ഷകനായ രാഹുല്‍ ബിജിറാവു പഗാര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ സംഭരണ കേന്ദ്രത്തില്‍ നിന്ന് 25 ടണ്‍ വലിയ ഉള്ളി കാണാതായി. കല്‍വാണിലെ കേന്ദ്രത്തില്‍ 117 പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സവാള.

 അന്വേഷണം ഗുജറാത്തിലേക്കും

അന്വേഷണം ഗുജറാത്തിലേക്കും

പോലീസ് അന്വേഷണം ഗുജറാത്തിലേക്കും വാഗിലേക്കും വ്യാപിപ്പിച്ചു. പ്രാദേശിക വിപണികളില്‍ ഉള്ളി എത്തിയോ എന്നും പോലീസ് പരിശോധിച്ചു. നൂറ് കിലോയ്ക്ക് 5000 രൂപ വരെയാണ് ലേലത്തില്‍ വില്‍ക്കുന്നത്. അതേസേസമയം, മറ്റൊരു കര്‍ഷകന്റെ ഉള്ളി സംഭരണത്തില്‍ യൂറിയ കലര്‍ത്തിയ പരാതിയും പോലീസിന് ലഭിച്ചു.

മോഷണം വ്യാപിക്കാന്‍ സാധ്യത

മോഷണം വ്യാപിക്കാന്‍ സാധ്യത

അഞ്ച് ലക്ഷം രൂപയുടെ ഉള്ളിയിലാണ് യൂറിയ കലര്‍ത്തിയിരിക്കുന്നത്. ബാവുല്‍ വില്ലേജിലെ വിഷ്ണു അഹര്‍ ആണ് പരാതിക്കാരന്‍. ദേവ്‌ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഉള്ളി മോഷണം വ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

കിലോയ്ക്ക് 70-80 രൂപ

കിലോയ്ക്ക് 70-80 രൂപ

വലിയ ഉള്ളി കിലോയ്ക്ക് 70-80 രൂപയാണ് ദില്ലിയിലെ വില. മഴ കനത്തത് മൂലം ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വില ഉയരാന്‍ കാരണം. വില പിടിച്ചുനിര്‍ത്തുന്നതിന് കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഉള്ളിവില ഉയരുന്ന ഭരണകക്ഷികള്‍ക്ക് ഭീഷണിയാണ്.

ഫലം കാണുന്നില്ല

ഫലം കാണുന്നില്ല

കഴിഞ്ഞാഴ്ച ദില്ലിയില്‍ സവാള വില കിലോയ്ക്ക് 57 രൂപയായിരുന്നു. മുംബൈയില്‍ 56, കൊല്‍ക്കത്തയില്‍ 48, ചെന്നൈയില്‍ 34 എന്നിങ്ങനെയായിരുന്നു കഴിഞ്ഞാഴ്ചത്തെ വില. ഇതാണ് കുതിച്ചുയര്‍ന്ന് 80ലെത്തിയിരിക്കുന്നത്. വിപണിയില്‍ ഉള്ളി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണുന്നില്ല.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വില കുതിച്ചുയരുകയാണ്. വ്യാപാരികള്‍ സംഭരിച്ചുവെക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരിധി കൊണ്ടുവരുമെന്നാണ് സൂചന. മഹാരാഷ്ട്ര, കര്‍ണടാക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവടങ്ങളിലാണ് സവാള ഉല്‍പ്പാദനം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലകളില്‍ കനത്ത മഴയാണ്.

എണ്ണവിലയും ഉയരുന്നു

എണ്ണവിലയും ഉയരുന്നു

56000 ടണ്‍ സവാളയാണ് കേന്ദ്രസര്‍ക്കാരിന്റെ സംഭരണത്തിലുള്ളത്. ഇതില്‍ നിന്ന് 16000 ടണ്‍ തീര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ മാത്രം ഒരുദിവസം 200 ടണ്‍ ആണ് തീരുന്നത്. എണ്ണവില കുതിച്ചുയരുന്നതും വന്‍ പ്രതിസന്ധിയാകുകയാണ്. ദില്ലിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. പെട്രോളിന് 73.91 രൂപയും ഡീസലിന് 66.93 രൂപയുമാണ് ദില്ലിയില്‍ തിങ്കളാഴ്ച ഈടാക്കുന്നത്.

ഇറാന്‍ ഒറ്റപ്പെടുന്നു; മൂന്ന് വന്‍ശക്തികള്‍ കൂടി രംഗത്ത്, ആണവ കരാര്‍ തകരും, ഇളവുമായി ഇറാന്‍

English summary
Onions worth Rs 1 lakh stolen from store house in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X