ഓണ്‍ലൈന്‍ ഡേറ്റിങിനൊടുവില്‍ 'ബലാത്സംഗം'
ഗുഡ്ഗാവ്: ഓണ്‍ലൈന്‍ ഡേറ്റിങിനൊടുവില്‍ യുവതിയെ 'ബലാത്സംഗം' ചെയ്തതായി പരാതി. 25 കാരിയായ യുവതിയാണ് പരാതിക്കാരി.
ഓണ്‍ ലൈന്‍ വഴിയാണ് യുവതി യുവാവുമായി പരിചയപ്പെട്ടത്. പരിചയം മെല്ലെ പ്രണയമായി വളര്‍ന്നു. ഒടുവില്‍ രഹസ്യ വിവാഹത്തിലും എത്തി. പക്ഷെ യുവതി ഗര്‍ഭിണിയായപ്പോഴും വിവാഹം പരസ്യമാക്കാന്‍ യുവാവ് തയ്യാറായില്ല. ഇതോടെയാണ് ബലാത്സംഗ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. പോലീസ് എന്തായാലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാലം വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയും.
കരണ്‍ ശര്‍മ എന്ന ആള്‍ക്കെതിയാണ് പരാതി നല്‍കിയിട്ടുള്ളത്. ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് ഇവര്‍ പരിചയപ്പെടുന്നത്. എന്‍ജിനീയര്‍ എന്ന് പറഞ്ഞാണ് ഇയാള്‍ പരിചയപ്പെടുത്തിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് പരിചയം പ്രേമമായതിന് ശേഷം ശീത്‌ല മത മന്ദിരില്‍ പോയി രഹസ്യമായി വിവാഹം ചെയ്തു. പരസ്യമായി ഉടന്‍ തന്നെ വിവാഹം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ യുവതി ഗര്‍ഭിണി ആയതോടെ ഇയാള്‍ ഈ വാഗ്ദനാത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications