കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം: 24 മണിക്കൂറിനിടെ മലയാളികള്‍ക്ക് നഷ്ടമായത് 1.16 ലക്ഷം രൂപ!

  • By Desk
Google Oneindia Malayalam News

ബെംഗളുരു: എടിഎം കാര്‍ഡിലെ വിവരങ്ങളും രഹസ്യകോഡും ചോര്‍ത്തി(സ്‌കിമ്മിങ്) പണം തട്ടുന്ന സംഘം ബെംഗളൂരുവില്‍ വിലസുന്നു. 2016-17 ലെ കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളില്‍ രാജ്യത്ത് കര്‍ണാടക മൂന്നാം സ്ഥാനത്താണ്. 24 മണിക്കൂറിനിടെ 1.16 ലക്ഷം രൂപയാണ് രണ്ടു മലയാളികള്‍ക്കു നഷ്ടമായവാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വന്നത്.


ബെംഗളൂരുവിലെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇതുപോലുള്ള ഒരുപാട് പരാതികള്‍ കെട്ടികിടക്കുന്നു.വ്യാപാര സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോഴും കാര്‍ഡ് ക്ലോണ്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബാങ്കും പറയുന്നു.എടിഎം കൗണ്ടറിനുള്ളില്‍ ക്യാമറയും മെഷീനിലെ കീപാഡില്‍ സ്‌കിമ്മറും സ്ഥാപിച്ചാണ് കാര്‍ഡ് വിവരങ്ങളും രഹസ്യ കോഡും ഇത്തരക്കാര്‍ ചോര്‍ത്തുന്നത്.കടകളിലെ സൈ്വപിങ് മെഷീനുകള്‍ വഴി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവരുമുണ്ട്. ഒരു ദിവസം എടിഎം വഴി പിന്‍വലിക്കാവുന്ന തുകയ്ക്കു പരിധി ഉള്ളതിനാല്‍ രാത്രി 11നും ഒന്നിനും ഇടയിലാണ് വ്യാജ ഇടപാടുകളിലേറെയും നടക്കുന്നത്.

onlinefraud-1

ഈ സമയത്ത് രണ്ടു ദിവസത്തെ പരമാവധി തുക പിന്‍വലിക്കാനാകും. അതിനാല്‍ രാത്രി മൊബൈലിലേക്കു വരുന്ന സന്ദേശങ്ങള്‍ അവഗണിക്കരുത് അത് പോലെ തന്നെ അനധികൃത ഇടപാട് നടന്നുവെന്ന് ഉറപ്പായാല്‍ ഉടന്‍ ബാങ്കിന്റെ ഹെല്‍പ്ലൈന്‍ നമ്പരില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യണം.നഗരത്തില്‍ തട്ടിപ്പുകാര്‍ വിലസുകയാണെന്ന് സമീപകാലത്ത് തുടരെ തുടരെ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ജാലഹള്ളിയിലെ വാടക വീട് കേന്ദ്രീകരിച്ചു വ്യാജ ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ നിര്‍മിച്ചിരുന്ന സംഘം പോലീസ് പിടിയിലായിരുന്നു

English summary
online fraud cases reported in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X