ഓണ്‍ലൈന്‍ വഴി മരുന്നു വില്പന; സ്നാപ്ഡീലിനെതിരെ കേസ്
മുംബൈ: ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വില്പനയ്ക്കു വെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. കമ്പിയുടെ സി.ഇ.ഒ കുണാല്‍ ബാലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) ആണ് ഉത്തരവിട്ടത്.
ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ചുമക്കുള്ള സിറപ്പും ഗുളികയുമാണ് സ്നാപ്ഡീല്‍ വില്പനക്ക് വെച്ചത്. ഇത്തരം മരുന്നുകള്‍ വില്പന നടത്താന്‍ ലൈസന്‍സ് ആവശ്യമാണ്. ഫാര്‍മസിസ്റ്റോ ഡോക്ടറോ അല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെയോ കടകളിലൂടെയോ മരുന്നു വില്പനയ്ക്ക് നിരോധനമുണ്ട്. ഇത് ലംഘിച്ചാണ് സ്നാപ്ഡീല്‍ മരുന്നു വില്പന നടത്തിയത്.

മരുന്നിന്റെ എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് എഫ്.ഡി.എ കമ്മിഷണര്‍ ഹര്‍ഷ്ദീപ് കാംബ്ളേ സ്നാപ്ഡീലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് സ്നാപ്ഡീലിന്റെ ഓഫീസുകളില്‍ റെയ്്ഡ് നടത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കടുത്ത കുറ്റകൃത്യമായതിനാല്‍ സ്നാപ്ഡീലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മറ്റേതെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ മരുന്നകള്‍ വില്‍ക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 2010ല്‍ സ്ഥാപിതമായ സ്നാപ് ഡീല്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ സൈറ്റുകളിലൊന്നാണ്. ഫ് ളിപ്കാര്‍ട്ടിന് പിന്നില്‍ രണ്ടാസ്ഥാനത്താണ് ഇപ്പോള്‍ സ്നാപ്ഡീല്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications