കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ വഴി മരുന്നു വില്‍പന; സ്‌നാപ്ഡീലിനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വില്‍പനയ്ക്കു വെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‌നാപ്ഡീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. കമ്പിയുടെ സി.ഇ.ഒ കുണാല്‍ ബാലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആണ് ഉത്തരവിട്ടത്.

ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ചുമക്കുള്ള സിറപ്പും ഗുളികയുമാണ് സ്‌നാപ്ഡീല്‍ വില്‍പനക്ക് വെച്ചത്. ഇത്തരം മരുന്നുകള്‍ വില്‍പന നടത്താന്‍ ലൈസന്‍സ് ആവശ്യമാണ്. ഫാര്‍മസിസ്റ്റോ ഡോക്ടറോ അല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെയോ കടകളിലൂടെയോ മരുന്നു വില്‍പനയ്ക്ക് നിരോധനമുണ്ട്. ഇത് ലംഘിച്ചാണ് സ്‌നാപ്ഡീല്‍ മരുന്നു വില്‍പന നടത്തിയത്.

snapdeal-new

മരുന്നിന്റെ എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് എഫ്.ഡി.എ കമ്മിഷണര്‍ ഹര്‍ഷ്ദീപ് കാംബ്‌ളേ സ്‌നാപ്ഡീലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് സ്‌നാപ്ഡീലിന്റെ ഓഫീസുകളില്‍ റെയ്്ഡ് നടത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കടുത്ത കുറ്റകൃത്യമായതിനാല്‍ സ്‌നാപ്ഡീലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മറ്റേതെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ മരുന്നകള്‍ വില്‍ക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 2010ല്‍ സ്ഥാപിതമായ സ്‌നാപ് ഡീല്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ സൈറ്റുകളിലൊന്നാണ്. ഫ് ളിപ്കാര്‍ട്ടിന് പിന്നില്‍ രണ്ടാസ്ഥാനത്താണ് ഇപ്പോള്‍ സ്‌നാപ്ഡീല്‍.

English summary
Online medicine sale: Maharashtra FDA files FIR against Snapdeal CEO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X