കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പറഞ്ഞാല്‍ പോലീസ് പിടിക്കുമോ?

  • By Muralidharan
Google Oneindia Malayalam News

ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ പോലീസ് പിടിക്കുമോ. കേരളമാകട്ടെ, കര്‍ണാടകയാകട്ടെ, ഗോവയാകട്ടെ സംസ്ഥാന പോലീസ് മോദി വിരുദ്ധ പരമാര്‍ശങ്ങള്‍ക്ക് വന്‍ പ്രാധാന്യം കൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ബി ജെ പി അധികാരമേറ്റ് രണ്ടാഴ്ചയ്ക്കിടെ എത്ര പേരാണ് മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായത്?

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ മാത്രമല്ല, കോളേജ് മാഗസിനുകളില്‍ പോലും മോദിക്കെതിരെ എഴുതുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. കുന്നംകുളം പോളിടെക്‌നിക്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്. മോദി വിരുദ്ധം മാത്രമല്ല അപകീര്‍ത്തികരവുമായിരുന്നു കോളേജ് മാഗസിനുകളിലെ ഉള്ളടക്കം.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല പോലീസ് കേസെടുക്കുന്നതില്‍ മുന്നില്‍ എന്നാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണം നടത്തുന്നത്. മോദി വിരുദ്ധ പരാമര്‍ശങ്ങളില്‍ വിവാദമായ സംഭവങ്ങള്‍ നോക്കൂ.

കുന്നംകുളം പോളി മാഗസിന്‍

കുന്നംകുളം പോളി മാഗസിന്‍

അജ്മല്‍ കസബ്, ബിന്‍ ലാദന്‍ തുടങ്ങിയ തീവ്രവാദികള്‍ക്കൊപ്പം മോദിയെ നെഗറ്റീവ് ഫേസ് ആക്കി അച്ചടിച്ചാണ് കുന്നം കുളം പോളിടെക്‌നിക്കിലെ മാഗസിന്‍ വിവാദമായത്. സംഭവം പോലീസ് കേസാകുകയും മാഗസിന്‍ നിരോധിക്കപ്പെടുകയും ചെയ്തു

ശ്രീകൃഷ്ണ കോളേജ് മാഗസിന്‍

ശ്രീകൃഷ്ണ കോളേജ് മാഗസിന്‍

നമോ = നായിന്റെ മോന്‍, എങ്കില്‍ നമോ ആര് എന്ന പദപ്രശ്‌നമാണ് കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. ബിജെപി മീഡിയ സെല്‍ തൃശൂര്‍ ജില്ലാ കണ്‍വീനര്‍ രാജന്‍ തറയിലിന്റെ പരാതില്‍ പോലീസ് കേസെടുത്തു. കേളേജ് പ്രിന്‍സിപ്പാളും എഡിറ്ററും അടക്കം 12പേര്‍ക്കെതിരെ കേസുണ്ട്.

സയ്യിദ് വഖാസ്

സയ്യിദ് വഖാസ്

ബാംഗ്ലൂരില്‍ എം ബി എ വിദ്യാര്‍ഥിയായ സയ്യിദ് വഖാസിനെതിരെ കര്‍ണാടക പോലീസാണ് കേസെടുത്തത്. വാട്‌സ് ആപ്പില്‍ മോദി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്

ഗോവയിലും

ഗോവയിലും

ഫേസ്ബുക്കില്‍ മോദിയെ കൊലയാളി എന്ന് വിശേഷിപ്പിച്ചതിനാണ് പനാജിയില്‍ നേവല്‍ എഞ്ചിനീയറായ ദേവു ചോദങ്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഉത്തര്‍ പ്രദേശില്‍

ഉത്തര്‍ പ്രദേശില്‍

തിരക്കഥാ കൃത്തായ അമരേഷ് മിശ്രയെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് മെയ് 15 നായിരുന്നു ഇത്.

English summary
Online posts against Narendra Modi spell trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X