• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓണ്‍ലൈനിൽ ഇനി റമ്മി കളിച്ചാൽ പണി പാളും..!! ആന്ധ്രയിൽ നിരോധിച്ച് സർക്കാർ; കേരളത്തിലും പൂട്ടുവീഴുമോ?

ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പൊക്കര്‍ എന്നിവയെ നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. യുവാക്കളെ തെറ്റായ വഴിയിലേക്ക് ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ തള്ളിവിടുന്നെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ ഇവ നിരോധിക്കാന്‍ തീരുമാനമായത്.

ഓണ്‍ലൈന്‍ ചൂതാട്ടം യുവാക്കളെ തെറ്റായ വഴികളിലേക്ക് എത്തിക്കുന്നെന്നും ദോഷകരമായി ബാധിക്കുന്നുവെന്നും ക്യാബിനെറ്റ് യോഗത്തിന് ശേഷം ഐടി വകുപ്പ് മന്ത്രി പറഞ്ഞു. യുവാക്കളുടെ ഭാവി ഓര്‍ത്താണ് ഇത്തരം ചൂതാട്ട ഗെയിമുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി റമ്മി കളി നടത്തുന്നവര്‍ക്ക് ആദ്യത്തെ തവണ പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തെ തടവായിരിക്കും ലഭിക്കുക. രണ്ടാമതും ലംഘിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഓണ്‍ലൈനിലൂടെ ഇത്തരം ഗെയിം കളിക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷയാണ് ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

cmsvideo
  രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

  അതേസമയം, ഓണ്‍ലൈന്‍ റമ്മി കളി കേരളത്തിലും നിരോധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കവരും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ ആരാധകരായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം, വാതുവയ്പ്പ് എന്നിവയിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ കോടിക്കണക്കിന് രൂപയാണ് ദിവസേനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

  കേരളത്തില്‍ തന്നെ നിരവധി പേരുടെ പണം ഇത്തരം കളിയിലൂടെ നഷ്ടമായിട്ടുണ്ട്. പക്ഷേ, പലരും മാനനഷ്ടം ഭയന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തുടക്കത്തില്‍ കളി ജയിക്കുകയും പിന്നീട് വലിയ തുകവച്ച് കളിക്കുമ്പോള്‍ പണം തിരിച്ചുകിട്ടാത്ത അവസ്ഥയുമാണ് ഉണ്ടാവുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. വാലറ്റില്‍ തുക നിക്ഷേപിച്ചതിന് ശേഷമാണ് കളി ആരംഭിക്കുക. പലപ്പോഴും വാലറ്റില്‍ പണം തീര്‍ന്നാല്‍ ആപ്പുകള്‍ തന്നെ ചെറിയ ബോണസുകള്‍ നല്‍കും. അതിനാല്‍ കളി തുടരും.

  അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ, ഛായ ആർക്കെന്ന് അറിയാൻ കണ്ണാടി നോക്കൂവെന്ന് എംഎൽഎ

  'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്', എസ്എഫ്ഐക്കാർക്ക് മറുപടിയുമായി അടൂർ പ്രകാശ്

  English summary
  Online Rummy, Poker Banned by Andhra Pradesh Government; Will Kerala Follow AP?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X