Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓലയ്ക്കും ഊബറിനും എതിരാളിയായി ഭാരത് ടാക്‌സി ജനുവരിയില്‍; ന്യായമായ നിരക്ക്: പ്രവര്‍ത്തനം ഇങ്ങനെ

ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭാരത് ടാക്‌സിയെക്കുറിച്ച് സുപ്രധാനമായ അപ്‌ഡേറ്റുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭാരത് ടാക്‌സി അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങും. ഇഷ്ടാനുസരണം നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന സ്വകാര്യ കമ്പനികളുടെ ചൂഷണം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഭാരത് ടാക്‌സി അവതരിപ്പിക്കുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ലോക്‌സഭയില്‍ അറിയിച്ചത്. പലപ്പോഴും ഉയര്‍ന്ന നിരക്കുകള്‍ സംബന്ധിച്ച് യാത്രക്കാരും സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ കമ്പനികള്‍ ചൂഷണം ചെയ്യുന്നതായി നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ടാക്‌സികള്‍ അവതരിപ്പിക്കുന്നത്.

uber

പൂര്‍ണമായും ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യത്തെ സഹകരണ സംരംഭമാണിത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ഇ-ഗവേഷണന്‍സ് ഡിവിഷന്റെയും കീഴിലാണ് ഭാരത് ടാക്‌സി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്‌സി സംരംഭം ആണിത്. യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കുകള്‍ ആയിരിക്കും ഈടാക്കുക. ഭാരത് ടാക്‌സി എന്ന് ആപ്പിലൂടെയാകും പ്രവര്‍ത്തനം. ഓരോ റൈഡില്‍ നിന്നുമുള്ള മുഴുവന്‍ വരുമാനവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.

സഹകര്‍ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് ഭാരത് ടാക്‌സി ആപ്പ് പ്രവര്‍ത്തിപ്പിക്കുക. സഹകരണം, സുതാര്യത, തുല്യ പങ്കിടല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഭാരത് ടാക്‌സി പ്രവര്‍ത്തിക്കുകയെന്ന് അമിത് ഷാ പറഞ്ഞു. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 51000 അധികം ഡ്രൈവര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍, റിക്ഷകള്‍, ടാക്‌സികള്‍, ഫോര്‍ വീലറുകള്‍ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കും.

രാജ്യത്തെ വാണിജ്യ വാഹന ഡ്രൈവര്‍മാരെ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നതില്‍ നിന്ന് മോചിപ്പിക്കാനാണ് സഹകരണ സംരംഭത്തിലുള്ള ഡിജിറ്റല്‍ ആപ്പ് സര്‍ക്കാര്‍ ആരംഭിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഭാരത് ടാക്‌സി ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അതിന്റെ ഉപഭോക്ത സൗഹൃദ മൊബൈല്‍ റൈഡ് ബുക്കിങ് ആണ്. സുതാര്യമായ നിരക്ക്, വാഹന ട്രാക്കിംഗ്, 24 മണിക്കൂറും ഉള്ള ഉപഭോക്തൃ സേവനങ്ങള്‍, ഡല്‍ഹി പൊലീസിന്റെ സഹകരണത്തോടെയുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനം എന്നിവയാണ് ഭാരത് ടാക്‌സിയുടെ സവിശേഷതകള്‍.

നവംബര്‍ പത്തിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡല്‍ഹി ട്രാഫിക് പൊലീസിന്റെ പ്രീപെയ്ഡ് ടാക്‌സി ബൂത്തുകള്‍ വഴിയാണ് ഭാരത് ടാക്‌സിയുടെ സോഫ്റ്റ് ലോഞ്ച് നടന്നത്. നവംബര്‍ 13ന് ഡല്‍ഹിയിലും തുടര്‍ന്ന് നവംബര്‍ 26 ന് ഗുജറാത്തിലെ രാജകോട്ടിലും ആപ്പ് ലോഞ്ച് ചെയ്തു. സഹകരണ സംരംഭത്തില്‍ നിന്നുള്ള ലാഭം ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് വിതരണം ചെയ്യും. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഗുണം കിട്ടുന്ന എന്നതാണ് ഭാരത് ആപ്പിന്റെ വ്യവസ്ഥകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+