കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപി

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാരില്‍ ബിജെപി മാത്രമായി മാറുന്നു. മന്ത്രിസഭയിലെ ഇതര കക്ഷികളുടെ സാന്നിധ്യം ഇല്ലാതാകുകയാണ്. ശിവസേനയും പഞ്ചാബിലെ ശിരോമണി അകാലിദളും രാജിവയ്ക്കുകയും എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്‍ മരിക്കുകയും ചെയ്തതോടെ എന്‍ഡിഎ മന്ത്രിസഭയില്‍ ബിജെപി അല്ലാത്ത പ്രതിനിധി ഒരാള്‍ മാത്രമായി ചുരുങ്ങി.

മഹാരാഷ്ട്രയിലെ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രാംദാവ് അത്താവാലെ മാത്രമാണ് ഇനി ബിജെപി അല്ലാത്ത അംഗം. അതേസമയം, കൂടുതല്‍ പ്രാദേശിക കക്ഷികളെ എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കി. ഈ നീക്കം ഏറെകുറെ ലക്ഷ്യം കണ്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

രാജിവച്ചവരും ബാക്കിയുള്ളവരും

രാജിവച്ചവരും ബാക്കിയുള്ളവരും

ശിവസേനയുടെ അരവിന്ദ് സാവന്ത്, ശിരമോണി അകാലിദളിന്റെ ഹര്‍സിംറത്ത് കൗള്‍ ബാദല്‍ എന്നിവര്‍ രാജിവച്ച് ഒഴിയുകയായിരുന്നു. ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതെ തുടര്‍ന്നായിരുന്നു ഇത്. രാം വിലാസ് പാസ്വാന്‍ കഴിഞ്ഞദിവസം മരിക്കുകയും ചെയ്തു. സാമൂഹിക നീതി വകുപ്പ് മന്ത്രി അത്താവാലെ മാത്രമാണ് നിലവില്‍ ബിജെപി അല്ലാത്ത അംഗം.

 ജെഡിയു ഉണ്ട്, പക്ഷേ...

ജെഡിയു ഉണ്ട്, പക്ഷേ...

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ശിവസേന എന്‍ഡിഎ വിട്ടത്. മഹാരാഷ്ട്രയിലെ സഖ്യനീക്കം പാളിയ ഘട്ടത്തിലായിരുന്നു ഇത്. കാര്‍ഷിക പരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ടാണ് പഞ്ചാബിലെ അകാലിദള്‍ എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് കഴിഞ്ഞ മാസം രാജിവച്ചത്. ജെഡിയു എന്‍ഡിയുടെ ഭാഗമാണെങ്കിലും അവര്‍ മോദി മന്ത്രിസഭയില്‍ അംഗമല്ല.

 58 മന്ത്രിമാര്‍

58 മന്ത്രിമാര്‍

നരേന്ദ്ര മോദി ഉള്‍പ്പെടെ 58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നത്. 24 ക്യാബിനറ്റ് പദവിയിലുള്ളവര്‍. 9 സ്വതന്ത്ര ചുമതലയുള്ളവര്‍. 24 സഹമന്ത്രിമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് നരേന്ദ്ര മോദി മന്ത്രിസഭ. നിലവില്‍ ക്യാബിനറ്റ് അംഗങ്ങള്‍ 21 ആയി ചുരുങ്ങിയിട്ടുണ്ട്. റെയില്‍വെ സഹമന്ത്രി സുരേഷ് അംഗാഡി അടുത്തിടെ മരിച്ചിരുന്നു. ഇതോടെ സഹമന്ത്രിമാര്‍ 23 ആയി കുറഞ്ഞു.

80 മന്ത്രിമാര്‍ വരെ ആകാം

80 മന്ത്രിമാര്‍ വരെ ആകാം

543 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഇതുപ്രകാരം കേന്ദ്രസര്‍ക്കാരില്‍ 80 മന്ത്രിമാര്‍ വരെ ആകാം. സഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനം വരെ മന്ത്രിമാരുണ്ടാകാം. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ചില പ്രാദേശിക കക്ഷികളെ കൂടി കേന്ദ്രമന്ത്രിസഭയിലെടുത്തേക്കുമെന്നാണ് വിവരം. സാധ്യത കൂടുതല്‍ ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ്.

മൂന്ന് കക്ഷികള്‍ക്ക് സാധ്യത

മൂന്ന് കക്ഷികള്‍ക്ക് സാധ്യത

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ബിഹാറിലെ ജെഡിയു എന്നിവര്‍ക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കിയേക്കും. ബിഹാറിലും തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇവിടെയുള്ള സര്‍ക്കാര്‍ രൂപീകരണം കൂടി പരിഗണിച്ചായിരിക്കും ഇവിടെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക.

ജഗന്‍ റെഡ്ഡിയുടെ ചര്‍ച്ച

ജഗന്‍ റെഡ്ഡിയുടെ ചര്‍ച്ച

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടു. ലോക്‌സഭയില്‍ പലപ്പോഴും ബിജെപിയെ സഹായിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎയിലെത്തുന്നത് ബിജെപി മുതല്‍കൂട്ടാകും.

 രണ്ടാഴ്ചക്കിടെ രണ്ടാംതവണ

രണ്ടാഴ്ചക്കിടെ രണ്ടാംതവണ

രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് ജഗന്‍ റെഡ്ഡി ദില്ലിയിലെത്തിയത്. കഴിഞ്ഞ മാസം 22ന് ജഗന്റെ മോഹന്‍ റെഡ്ഡി ദില്ലിയിലെത്തിയിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 വാഗ്ദാനങ്ങള്‍ ഇങ്ങനെ

വാഗ്ദാനങ്ങള്‍ ഇങ്ങനെ

രണ്ടു കാബിനറ്റ് പദവികളും ഒരു സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി പദവിയും ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കാന്‍ ബിജെപി തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരു കേന്ദ്രമന്ത്രി പദവി മാത്രമാണ് ലഭിക്കുക എന്ന വിവരവും പുറത്തുവരുന്നുണ്ട്.

വൈഎസ്ആര്‍ ശക്തര്‍

വൈഎസ്ആര്‍ ശക്തര്‍

എംപിമാരുടെ എണ്ണം നോക്കിയാല്‍ ദേശീയതലത്തില്‍ നാലാമത്തെ വലിയ പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി. 22 എംപിമാരാണ് പാര്‍ട്ടിക്കുള്ളത്. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് ആദ്യമൂന്ന് സ്ഥാനത്ത്. 2019ല്‍ ആന്ധ്രയില്‍ അധികാരത്തിലെത്തിയ ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

ശിവസേനയെ തിരിച്ചെത്തിക്കും

ശിവസേനയെ തിരിച്ചെത്തിക്കും

ശിവസേനയെ തിരിച്ച് എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. അടുത്തിടെ ബിജെപി നേതാക്കള്‍ ശിവസേന എംപി സഞ്ജയ് റാവത്തുമായി ചര്‍ച്ച നടത്തിയിരുന്നു. സൗഹൃദസംഭാഷണം എന്നാണ് ആദ്യം പ്രതികരിച്ചതെങ്കിലും രാഷ്ട്രീയ ലക്ഷ്യമാണുണ്ടായിരുന്നത് എന്ന് ബിജെപി നേതാക്കള്‍ പിന്നീട് തിരുത്തി.

ബിഹാറില്‍ സമ്മര്‍ദ്ദ നീക്കം

ബിഹാറില്‍ സമ്മര്‍ദ്ദ നീക്കം

ബിഹാറില്‍ ഈ മാസം നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുകയാണ്. വീണ്ടും അധികാരം ലഭിച്ചാല്‍ ബിജെപി കൂടുതല്‍ വിലപേശല്‍ നടത്തും. സംസ്ഥാനത്ത് കൂടുതല്‍ മന്ത്രിപദവി നല്‍കുന്നതിന് പകരമായി കേന്ദ്രത്തില്‍ ചില വാഗ്ദാനങ്ങളും ജെഡിയുവിന് നല്‍കിയേക്കും. രാജ്യസഭാ ഉപാധ്യക്ഷനായി ജെഡിയു നേതാവിനെയാണ് അടുത്തിടെ നിയമിച്ചത്.

Recommended Video

cmsvideo
Rahul Gandhi trolled modi for claiming oxygen from wind turbain | Oneindia Malayalam

English summary
Only 1 NDA Ally Left In Modi Government; Jagan Reddy Party Likely to Join Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X