കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2005ന് മുമ്പിറങ്ങിയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇനി 9 ദിവസം കൂടി മാത്രം

  • By Aiswarya
Google Oneindia Malayalam News

ദില്ലി : 2005ന് മുമ്പ് അച്ചടിച്ച കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇനി ഒമ്പതുദിവസംമാത്രം. 500, 1000 രൂപയുടേത് ഉള്‍പ്പെടെയുള്ള നോട്ടുകളാണ് സുരക്ഷാകാരണങ്ങളാല്‍ മാറ്റിനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂണ്‍ 30ന് മുമ്പ് ഇത്തരം നോട്ടുകള്‍ ബാങ്കുകള്‍ക്ക് കൈമാറി സഹകരിക്കണമെന്ന് റിസര്‍വ് ബാങ്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2015 ജനവരി ഒന്നുമുതല്‍ ഈ കറന്‍സികള്‍ മാറ്റിനല്‍കാനായിരുന്നു റിസര്‍വ് ബാങ്ക് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

money-transfer

2005ന് മുമ്പുള്ള കറന്‍സികള്‍ അച്ചടിച്ച വര്‍ഷം വ്യക്തമാക്കാത്തവയാണ് . ഇതിനുശേഷം അച്ചടിച്ച കറന്‍സികള്‍ അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയവയാണ്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളവയാണ്.

കള്ളനോട്ടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എന്നാല്‍ 2005ന് മുമ്പ് അടിച്ച നോട്ടുകള്‍ തുടര്‍ന്നും നിയമപ്രാബല്യം ഉള്ളവതന്നെയായിരിക്കും.

English summary
Only 10 days are left to exchange pre-2005 currency notes, including those of Rs 500 and Rs 1,000 denominations at banks, as the deadline ends on June 30.Only 10 days are left to exchange pre-2005 currency notes, including those of Rs 500 and Rs 1,000 denominations at banks, as the deadline ends on June 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X