Get Updates
Get notified of breaking news, exclusive insights, and must-see stories!

1 ലക്ഷത്തിന് 106 പോലീസ്, 600 പേര്‍ക്ക് 1 എന്‍ജിഒ

ദില്ലി: ഇന്ത്യ എന്ന രാജ്യം എങ്ങനെയാണ് അദ്ഭുതങ്ങളുടെ രാജ്യമാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ... വിദേശീയരെ സംബന്ധിച്ച് അതീന്ദ്രിയ ജ്ഞാനികളുടേയും ആധ്യാത്മികതയുടേയും ഒക്കെ കേന്ദ്രമാണ് ഇന്ത്യ. അവര്‍ക്ക് അങ്ങനെ ഇന്ത്യ അദ്ഭുതങ്ങളുടെ രാജ്യമായി.

എന്നാല്‍ സത്യത്തില്‍ ഇന്ത്യ അദ്ഭുതങ്ങളുടെ രാജ്യമാകുന്നത് അങ്ങനെയൊന്നും അല്ല. ഇവിടെ ഒരു ലക്ഷം ജനങ്ങളുടെ സുരക്ഷ നോക്കാനുള്ളത് വെറും 106 പോലീസുകരാണ്. എന്നാല്‍ അറനൂറ് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ എന്‍ജിഒ കള്‍ പെറ്റ് പെരുകുന്നുമുണ്ട്.

Police

ഒരു ലക്ഷം പേര്‍ക്ക് 106 പോലീസ് എന്ന് പറഞ്ഞാല്‍ 943 പേരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഒരു പോലീസുകാരന്‍ മാത്രമേ ഉള്ളൂ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത്രയും ശുഷ്കമായ പോലീസ് സേനയേയും വച്ചാണ് രാജ്യത്തെ ദൈനംദിന സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്നത് തന്നെ ഏറ്റവും വലിയ അദ്ഭുതമല്ലേ...

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 222 ജനങ്ങള്‍ക്ക് ഒരു പോലീസുകാരനെങ്കിലും വേണം എന്നാണ്. നമ്മുടെ സ്ഥിതി അതിലും എത്രയോ താഴെയാണ്. രാജ്യത്ത് ഇപ്പോഴും 1093 ഐപിഎസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തില്‍ മാത്രം 57 ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒഴിവുകളാണത്രെ ഉള്ളത്.

രാജ്യ സുരക്ക് വേണ്ട പോലീസുകാരേക്കാള്‍ കൂടുതലാണ് രാജ്യത്തുള്ള സര്‍ക്കാരിതര സംഘടനകള്‍(എന്‍ജിഒ) എന്നത് വലിയ ഒരു ചോദ്യ ചിഹ്നമാണ്. 123 കോടി ജനങ്ങള്‍ക്ക് 20 ലക്ഷം എന്‍ജിഒകളുണ്ട്. കേരളത്തില്‍ മാത്രം 3, 69, 137 സര്‍ക്കാരിതര സംഘടനകളുണ്ടത്രേ... ഇത്തരം സംഘടനകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+