Get Updates
Get notified of breaking news, exclusive insights, and must-see stories!

116 കോടി വാക്‌സിനേഷനുകളിൽ വെറും 11.13 ലക്ഷം ഡോസുകൾ മാത്രം; സ്പുട്നിക് വാക്‌സിന് ഇന്ത്യയിൽ സംഭവിച്ചത്

ദില്ലി: ലോകത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആദ്യമായി കണ്ടെത്തിയ വാക്‌സിനലാണ് റഷ്യയുടെ സ്പുടനിക്. മോസ്‌കോ ആസ്ഥാനമായുള്ള ഗമാലിയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ റഷ്യയിലെ ആരോഗ്യ മന്ത്രാലയം രജിസ്റ്റര്‍ ചെയ്യുകയും 'കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത വാക്‌സിന്‍' ആയി മാറുകയും ചെയ്തു.

ഈ വര്‍ഷം ഏപ്രില്‍ രണ്ടാം വാരത്തില്‍ രാജ്യത്തെ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മെയ് 1 നാണ് സ്പുട്‌നിക് വി വാക്‌സിന്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആറുമാസത്തിലേറെ പിന്നിട്ടെങ്കിലും ഇന്ത്യയിലുടനീളം സ്പുട്നിക് ഇതുവരെ വാണിജ്യപരമായി ലഭ്യമായിട്ടില്ല. ഇന്ത്യയിലെ മൊത്തം 116 കോടി വാക്‌സിനേഷനുകളില്‍ 11.13 ലക്ഷം ഡോസുകള്‍ മാത്രമാണ് സ്പുട്‌നിക് വാക്‌സിനുള്ളത്.

vaccine

എന്നാല്‍ റഷ്യയുടെ ഈ വാക്‌സിന്‍ ഇന്ത്യയില്‍ പൂര്‍ണമായും പുറത്തിറക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. നിരവധി കാരണങ്ങളെ തുടര്‍ന്നാണ് അത് സംഭവിച്ചത്. സ്പുട്നിക് വിയുടെ രണ്ടാം ഡോസിന്റെ ഉത്പാദനം പ്രതീക്ഷിച്ചതിലും കുറവാണ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തീര്‍പ്പാക്കാത്തത്, റഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍, സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ഡിമാന്‍ഡ് എന്നിവ ഇന്ത്യയില്‍ റഷ്യന്‍ വാക്സിന്‍ സമ്പൂര്‍ണ്ണ വിതരണത്തിനുള്ള തടസത്തിനുള്ള പ്രധാന കാരണങ്ങളാണ്.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായുള്ള (ആര്‍ഡിഐഎഫ്) കരാര്‍ പ്രകാരം ഇന്ത്യയിലെ സ്പുട്നിക് വിയുടെ ഏക വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് സെപ്റ്റംബര്‍ ആദ്യം വരെ സ്പുട്നിക് വിയുടെ 31 ലക്ഷം ഫസ്റ്റ് ഡോസും ഏകദേശം 4.5 ലക്ഷം ഡോസുകളും ലഭിച്ചിരുന്നു. രണ്ട് ഡോസുകളുടെ സ്റ്റോക്കിന്റെ പൊരുത്തക്കേട് ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ പുറത്തിറക്കുന്നത് തടഞ്ഞു. സ്പുട്നിക് വിയുടെ ഏറ്റവും വലിയ വെല്ലുവിളി രണ്ടാമത്തെ ഡോസിന്റെ ഉല്‍പാദനത്തിലാണ് വാക്‌സിന്‍ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യ വിപണിയിലെ ഡിമാന്‍ഡ് കുറവാണ് സ്പുടനിക് വാക്‌സിനെ പിന്നിലാക്കിയതെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഡോ റെഡ്ഡീസ് ലബോറട്ടറി പറയുന്നു. രണ്ട് ഡോസ് സ്പുട്നിക് വി വാക്സിന്‍ സോഫ്റ്റ് പൈലറ്റായി മെയ് മാസത്തിലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ആര്‍ഡിഎഫില്‍ നിന്നുള്ള ഇറക്കുമതി ചെയ്ത സ്റ്റോക്കുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ മുതല്‍ വാണിജ്യപരമായി ഇത് പുറത്തിറക്കിയെന്ന് റെഡ്ഡീസ് ലബോറട്ടറീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+