Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ മൂന്നാം ഡോസ് എടുത്തത് 3.87 ലക്ഷം പേർ; 51 പേരും വാക്സിൻ സ്വീകരിച്ചത് കഴിഞ്ഞ നാല് ദിവസങ്ങളിൽ

ഡൽഹി; രാജ്യത്ത് 18-59 പ്രായത്തിലുള്ള ആളുകളിൽ 3.87 ലക്ഷം പേർ മാത്രമാണ് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് എടുത്തിട്ടുള്ളത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ ഡോസുകളിൽ 51 ശതമാനവും കഴിഞ്ഞ നാല് ദിവസങ്ങളിൽ നൽകിയതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാ ഗങ്ങളിൽ കോവിഡ് വർധിക്കുന്നതായി വാർത്തകൾ വന്നിരുന്നു ഇതിന് പിന്നാലെയാണ് മൂന്നാം ഡോസ് സ്വീകരിക്കാൻ കൂടുതൽ ആളുകൾ രം ഗത്ത് വന്നത്.

കണക്കുകൾ പ്രകാരം കഴിഞ്ഞ 14 ദിവസങ്ങളിലായി 18-59 പ്രായത്തിലുള്ളവർക്ക് രാജ്യത്തുടനീളം 3,87,719 മൂന്നാം ഡോസുകൾ നൽകി. ഏപ്രിൽ 20 മുതൽ ഏപ്രിൽ 24 വരെ സ്വീകരിച്ച 1.98 ലക്ഷം ഉൾപ്പെടെയാണ് ഈ കണക്ക്. മൂന്നാമത്തെ ഡോസുകളുടെ പകുതിയിലധികം വലിയ മെട്രോ നഗരങ്ങളുള്ള സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തിരിക്കുന്നത്. മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മൂന്നാം ഡോസ് സ്വീകരിക്കാൻ മടി കാണിച്ചിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാൽ മാത്രമേ ഈ ഡോസുകൾ ലഭിക്കു എന്നതും മൂന്നാം-ഡോസ് സ്വീകരിക്കുന്നതിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്തിയെന്നും കേന്ദ്രം വിലയിരുത്തി.

vaccine

18-59 വിഭാഗത്തിലെ മുൻകരുതൽ ഡോസുകൾ പ്രധാനമായും വിദേശ യാത്രയ്ക്ക് ആവശ്യമുള്ളവരും രോഗാവസ്ഥകൾ അനുഭവിക്കുന്നവരും മാത്രമാണ് എടുത്തിരുന്നത് എന്നും കണക്കുകൾ പറയുന്നു. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 14 ദിവസങ്ങളിലായി 18-59 പ്രായക്കാർക്കുള്ള മൂന്നാം ഡോസുകളിൽ 54 ശതമാനവും സ്വീകരിച്ചത് ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ ഉള്ളവർ ആയിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ മെട്രോ മേഖലകളിൽ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചതാണ് ഇതിന് പ്രധാന കാരണം.

രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വളരെ മന്ദ ഗതിയിലാണ് വാക്സിനേഷൻ നടക്കുന്നത് ഇവിടങ്ങളിൽ യഥാക്രമം 3,918, 4,303, 5,290 എന്നിങ്ങനെയാണ് വാക്സിനേഷൻ സെന്ററുകളുടെ എണ്ണം. ബീഹാർ പോലുള്ള ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനം പോലും 18-59 ഗ്രൂപ്പിന് 22,141 മുൻകരുതൽ ഡോസുകൾ മാത്രമേ നൽകിയിട്ടുള്ളൂ. അതേസമയം, ദേശീയ തലസ്ഥാന മേഖലയിലെ ഗുഡ്ഗാവിലെ മെട്രോ പ്രദേശം ഉൾപ്പെടുന്ന ഹരിയാന പോലുള്ള ഒരു ചെറിയ സംസ്ഥാനം ഈ വിഭാഗത്തിലുള്ളവർക്ക് 19,918 മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്.

'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ

ജനുവരി 10 മുതൽ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മുൻ‌ഗണനാ വിഭാഗത്തിൽ പെടുന്നവർക്ക് മൂന്നാം ഡോസ് സൗജന്യമായി ലഭിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ നല്ലരീതിയിൽ വാക്സിൻ വിതരണം നടന്നിരുന്നു എന്നാൽ അടുത്ത 30 ദിവസങ്ങളിൽ ഇതിൽ ഏകദേശം 28 ശതമാനം ഇടിവുണ്ടായി. പിന്നീടുള്ള മാസങ്ങളിൽ ഈ ഇടിവ് ആവർത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+