കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് രാഹുലില്‍ വിശ്വാസം അര്‍പ്പിച്ചത് 39 ശതമാനം പേര്‍; സര്‍വ്വേഫലം; ഏറിയതും മുസ്ലീം വിഭാഗം

  • By News Desk
Google Oneindia Malayalam News

ദില്ലി: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു സൈന്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച ഇന്നലെ അവസാനിച്ചിരുന്നു. അതിര്‍ത്തി സംഘര്‍ഷത്തിനിടെ പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാടിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ ആരോപണങ്ങള്‍ ഫലിച്ചില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. രാഹുലിന് വെറും 39 ശതമാനം മാത്രം പിന്തുണയാണ് ലഭിച്ചതെന്ന് സര്‍വേ ഫലം.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ പ്രദേശത്ത് ആരും കടന്ന് കയറിയിട്ടില്ലെന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ ചൈന പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള സര്‍വ്വകക്ഷി യോഗത്തിലെ മോദിയുടെ പ്രസ്താവനയാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇതിനെതിരെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ കക്ഷികളാണ് രംഗത്തെത്തിയത്.

ചരിത്രപരമായ വഞ്ചന

ചരിത്രപരമായ വഞ്ചന

ഒപ്പം ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ചൈനീസ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യൂ വരിച്ച 20 പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരാന്‍ തയ്യാറാവണം. കുറഞ്ഞ് പോകുന്നത് ജനങ്ങളുടെ വിശ്വാസത്തോട് ചെയ്യുന്ന ചരിത്രപരമായ വഞ്ചന ആയിരിക്കുമെന്നും മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍വ്വേഫലം

സര്‍വ്വേഫലം

എന്നാല്‍ ഇതൊന്നും ഫലത്തില്‍ എവിടേയും എത്തിയില്ലെന്നാണ് സര്‍വേഫലങ്ങള്‍ തെളിയിക്കുന്നത്. ഐഎഎന്‍എസ് സി വോട്ടര്‍ സര്‍വ്വേ പ്രകാരം ദേശിയ സുരക്ഷ വിഷയത്തില്‍ രാഹുല്‍ഗാന്ധിയെ വിശ്വസിക്കുന്നത് 39 ശതമാനം ആളുകള്‍ മാത്രമാണ്. 61 ശതമാനം പേര്‍ക്കും രാഹുല്‍ ഗാന്ധിയില്‍ വിശ്വാസം അര്‍പ്പിച്ചിട്ടില്ല.

Recommended Video

cmsvideo
പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam
 കുറഞ്ഞ പിന്തുണ

കുറഞ്ഞ പിന്തുണ

സര്‍വേ പ്രകാരം വിഷയത്തില്‍ രാഹുലില്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരിക്കുന്നത് 14.4 ശതമാനം ആളുകളാണ്. അതേസമയം 24.3 ശതമാനം പേര്‍ ഒരു പരിധിവരെ രാഹുലില്‍ വിശ്വാസം അര്‍പ്പിച്ചവരാണ്. അതേസമയം ദേശിയ സുരക്ഷാ വിഷയത്തില്‍ രാഹുലിനെ പൂര്‍ണ്ണമായും തള്ളുകയായിരുന്നു 61.3 ശതമാനം പേരും.

 സ്ത്രീ/പുരുഷന്‍

സ്ത്രീ/പുരുഷന്‍

രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ 16 ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ്. ഒപ്പം ഒരു പരിധിവരെ അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരില്‍ 26 ശതമാനമാണ് പുരുഷന്മാര്‍. 22.6 ശതമാനമാണ് സ്ത്രീകള്‍. രാഹുലിന് വലിയ പിന്തുണ ലഭിച്ചത് മുസ്ലീം വിഭാഗത്തില്‍ നിന്നാണ്.

 മുസ്ലീം വിഭാഗത്തില്‍ നിന്നും

മുസ്ലീം വിഭാഗത്തില്‍ നിന്നും

മുസ്ലീം വിഭാഗത്തില്‍ നിന്നും ദേശിയ സുരക്ഷ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് 43.9 ശതമാനം പേരാണ്. ഒപ്പം 39.3 ശതമാനം പേര്‍ ഒരു പരിധി വരെ അദ്ദേഹത്തെ വിശ്വസിച്ച് കൊണ്ടും വോട്ട് ചെയ്തു. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള 16 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ വിശ്വസിക്കുന്നില്ലയെന്ന് പറഞ്ഞ് വോട്ട് ചെയ്തത്.

 മറ്റ് മതവിഭാഗം

മറ്റ് മതവിഭാഗം

അതേസമയം ക്രിസ്ത്യന്‍, സിഖ് വിഭാഗത്തില്‍ നിന്നും രാഹുല്‍ഗാന്ധിയില്‍ വിശ്വസിക്കുന്നവരുടെ ശതമാനം വളരെ കുറവാണ്. 90 ശതമാനം ക്രിസ്ത്യാനികളും 71 ശതമാനം സിഖ്കാരും വിഷയത്തില്‍ രാഹുലിന് പ്രതികൂലമായാണ് വോട്ട് ചെയ്തത്. ഒപ്പം ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ 67.2 ശതമാനം പേരും വിഷയത്തില്‍ രാഹുലിന് പ്രതികൂലമാണ്.

 വിദ്യാസമ്പന്നര്‍

വിദ്യാസമ്പന്നര്‍

സര്‍വ്വേപ്രകാരം 69 ശതമാനം ഹിന്ദുക്കളും 71 ശതമാനം പട്ടികവര്‍ഗ വിഭാഗക്കാരും ഉയര്‍ന്ന വരുമാനം ഉള്ളവരില്‍ 72 ശതമാനം പേരും ദേശിയ സുരക്ഷ വിഷയത്തില്‍ രാഹുലിനെ വിശ്വസിക്കുന്നില്ല.

English summary
Only 39 % Indians Trust Rahul Gandhi says IANS C Voter Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X