കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് വന്നാല്‍ ഗുജറാത്തില്‍ ബിജെപി തോല്‍ക്കും; പറയുന്നത് ആര്‍എസ്എസ്!

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍എസ്എസ് സര്‍വ്വെ. പട്ടേല്‍ സമൂദായത്തിന് പുറമെ ഇപ്പോള്‍ ദളിത് സമൂഹവും പാര്‍ട്ടിക്ക് എതിരായത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് ആര്‍എസ്എസ് നല്‍കുന്ന സൂചന.

ആനന്ദിബെന്‍ പട്ടേല്‍ ബലിയാട്... ഗുജറാത്തിലെ യഥാര്‍ഥ പ്രശ്‌നം നരേന്ദ്ര മോദി?ആനന്ദിബെന്‍ പട്ടേല്‍ ബലിയാട്... ഗുജറാത്തിലെ യഥാര്‍ഥ പ്രശ്‌നം നരേന്ദ്ര മോദി?

ബിജെപിക്ക് 60 മുതല്‍ 65 സീറ്റ് വരെ ലഭിക്കാനെ സാധ്യതയുള്ളൂ. ആകെ 182 സീറ്റുകളാണ് ഉള്ളത്. ആര്‍എസ്എസ് നടത്തിയ ആഭ്യന്തര സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ബിജെപിയുടെ അടിത്തറയായ ഹിന്ദു വോട്ട്ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്നും ആര്‍എസ്എസ് കണ്ടെത്തി. സംവരണ പ്രക്ഷോഭത്തോടെ ബിജെപിയോട് അകന്ന പട്ടേല്‍ സമുദായത്തിന്റെ നിലപാട് കഴിഞ്ഞ ഡിസംബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു.

Gujarat

ദളിത് പ്രക്ഷോഭത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജനങ്ങളുടെ പ്രതികരണം എങ്ങിനെയാണെന്ന് മനസ്സിലാക്കാന്‍ ആര്‍എസ്എസ് രണ്ടാഴ്ച നീണ്ട സര്‍വ്വെ നടത്തിയത്. അടുത്തിടെ ഗുജറാത്തില്‍ പശുവിന്റെ തോല്‍ ഉരിഞ്ഞതിന് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം വന്‍ ജനരോക്ഷത്തിന് ഇടയാക്കിയിരുന്നു.

അമിത് ഷാ മുഖ്യമന്ത്രിയാകാന്‍ ഗുജറാത്തിലേക്ക്? നിതിന്‍ പട്ടേലും വിജയ് രൂപാനിയും മത്സരത്തിന്!അമിത് ഷാ മുഖ്യമന്ത്രിയാകാന്‍ ഗുജറാത്തിലേക്ക്? നിതിന്‍ പട്ടേലും വിജയ് രൂപാനിയും മത്സരത്തിന്!

ആര്‍എസ്എസ് സര്‍വ്വെയിലെ കണ്ടെത്തലാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. ഇതുമാത്രമല്ല ഭൂമിയും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് ഗോത്രവിഭാഗക്കാരും ഗുജറാത്തില്‍ പ്രക്ഷേഭത്തിനൊരുങ്ങുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
If the Assembly elections were held today in Gujarat, BJP would get only 60 to 65 seats out of 182. This is the stark conclusion of RSS-BJP survey conducted after Dalit agitation broke out to protest flogging of Dalit youths over skinning of dead cow in Una. The survey, carried out over a period of two weeks following the breakout of Dalit agitation, was done using ground-level pracharaks of the RSS who are trained to take feedback from people. The survey also pointed at polarisation within the Hindu votebank of the BJP with Dalits gravitating away from the saffron party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X