Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ഭരണകാലത്ത് 80 ക്ഷേത്രങ്ങള്‍ മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂ: ഒവൈസി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലീം ഭരണകാലത്ത് 80 ക്ഷേത്രങ്ങള്‍ മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്ന് അമേരിക്കന്‍ ചരിത്രകാരന്‍ റിച്ചാര്‍ഡ് എം ഈറ്റണ്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഒവൈസി. 'ടെമ്പിള്‍ ഡിസെക്രേഷന്‍ ആന്‍ഡ് ദി മുസ്ലീം സ്റ്റേറ്റ്‌സ് ഇന്‍ മിഡീവല്‍ ഇന്ത്യ' എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ഒവൈസിയുടെ അവകാശവാദം.

'400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു എന്നാണ് മാധ്യമങ്ങളില്‍ എല്ലായിടത്തും പറയുന്നത്. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ 1600 വരെ മുസ്ലീം ഭരണകാലത്ത് 80 ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായി റിച്ചാര്‍ഡ് എം ഈറ്റണ്‍ തന്റെ 'ടെമ്പിള്‍ ഡിസെക്രേഷന്‍ ആന്‍ഡ് ദി മുസ്ലീം സ്റ്റേറ്റ്‌സ് ഇന്‍ മിഡീവല്‍ ഇന്ത്യ' എന്ന പുസ്തകത്തില്‍ എഴുതുന്നിയിട്ടുണ്ട്,' ഒവൈസി പറഞ്ഞു.

Asaduddin Owaisi

ശുംഗ സാമ്രാജ്യത്തിന്റെ സ്ഥാപകനായ പുഷ്യമിത്ര ശുംഗന്‍ ബുദ്ധമതക്കാരുടെ ആയിരക്കണക്കിന് ആരാധനാലയങ്ങള്‍ തകര്‍ത്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'പുഷ്യമിത്ര ശുംഗന്‍ ആയിരക്കണക്കിന് ബുദ്ധമത ആരാധനാലയങ്ങള്‍ തകര്‍ത്തു. നിങ്ങള്‍ അതിനെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുമോ? പല്ലവ ചക്രവര്‍ത്തി നരസിംഹവര്‍മ്മന്‍ ഒന്നാമന്‍ എ.ഡി. 1640-ല്‍ വാതാപിയുടെ തലസ്ഥാനമായ ചാലൂക്യയില്‍ ഒരു ഗണേശ വിഗ്രഹം മോഷ്ടിച്ചു,' അദ്ദേഹം പറഞ്ഞു.

ശശാങ്കന്‍ ഒരു ബോധി വൃക്ഷം വെട്ടിമാറ്റിയതായി ഹ്യൂയാന്‍ സാങ് എഴുതിയിട്ടുണ്ട് എന്നും ഒവൈസി ചൂണ്ടിക്കാട്ടി. മുഗളന്മാര്‍ തങ്ങളുടെ ഭരണം വികസിപ്പിക്കാന്‍ മാത്രമാണ് മതം ഉപയോഗിച്ചതെന്നും ഒവൈസി പറഞ്ഞു. പത്താം നൂറ്റാണ്ടില്‍ ഇന്ദ്രന്‍ കാലപ്രിയ ക്ഷേത്രം തകര്‍ത്തു എന്നും അദ്ദേഹം പറഞ്ഞു. മുഗളന്മാരുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ ചക്രവര്‍ത്തിമാരായിരുന്നു എന്നും ഒവെസി കൂട്ടിച്ചേര്‍ത്തു.

ചക്രവര്‍ത്തിമാര്‍ക്ക് മതമില്ല. എന്നും അവര്‍ തങ്ങളുടെ ഭരണം വിപുലീകരിക്കാന്‍ മാത്രമാണ് മതം ഉപയോഗിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഛത്രപതി സംബാജി മഹാരാജിനോട് അടുപ്പമുണ്ടെങ്കില്‍ മറാത്ത സംവരണം പ്രഖ്യാപിക്കണമെന്ന് പറഞ്ഞ് ഒവൈസി ബി ജെ പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ചു. എന്തുകൊണ്ടാണ് അത് ചെയ്യാത്തത് എന്നും എ ഐ എം ഐ എം മേധാവി ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+