Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ യോഗിയെ ഞെട്ടിച്ച് പ്രിയങ്ക; അടിയന്തര ഇടപെടൽ..ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ എത്തിച്ചു

ലഖ്നൗ; യുപിയിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് ആശുപത്രികൾ നേരിടുന്നത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും സ്ഥിതി ഏറെകുറെ സമാനമാണ്.നിരവധി പേർ ഓക്സജിൻ കിട്ടാതെ ദുരിതം അനുഭവിക്കുന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലൊരു ഓക്സിജൻ അപര്യാപ്തതയും സംസ്ഥാനത്ത് ഇല്ലെന്നും ചിലർ ബോധപൂർവ്വം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഇത്തരക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. എന്നാൽ യോഗിയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

 കരിഞ്ചന്തയും പൂഴ്ത്തിവെപ്പും

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും

ഓക്സിജൻ ക്ഷാമില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് യഥാർത്ഥ പ്രശ്‌നമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഇത്തരക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യോഗി പോലീസിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം ഒരു പ്രസ്താവന നടത്താനാവൂ എന്ന് പ്രിയങ്ക പ്രതികരിച്ചു.

 ആ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കൽപ്പിക്കൂ

ആ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കൽപ്പിക്കൂ

'ഓക്‌സിജന്‍ കുറവാണ് നിങ്ങള്‍ രോഗിയെ കൊണ്ടു പോകൂ', എന്ന വാർത്ത ടാഗ് ചെയ്ത് കൊണ്ടാണ് പ്രിയങ്കയുടെ വിമർശനം. ഇത്തരത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട രോഗികളുടെ സ്ഥാനത്ത് നിങ്ങളെ തന്നെയൊന്ന് സങ്കൽപ്പിച്ച് നോക്കൂവെന്ന് ട്വിറ്റൽ പ്രിയങ്ക കുറിച്ചു. സംസ്ഥാനത്ത് ആകെ ഓക്സജിൻ ദൗർലഭ്യമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

 കേസെടുത്തോളു

കേസെടുത്തോളു

നിങ്ങൾ എന്റെ പേരിൽ കേസെടുത്തോളു. സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തോളു. എന്നാൽ ദൈവത്തെ ഓർത്ത് സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി നടപടിയെടുക്കണമെന്നും മറ്റൊരു ട്വീറ്റിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

 ഓക്സജിൻ എത്തിച്ചു

ഓക്സജിൻ എത്തിച്ചു

അതേസമയം പ്രിയങ്ക ഇടപെട്ട് ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ ഉത്തർപ്രദേശിൽ എത്തിക്കുകയും ചെയ്തു. ലഖ്നൗവിലെ ആശുപത്രിയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. പ്രിയങ്കാ ഗാന്ധി ഫോണിലൂടെ ആവശ്യപ്പെട്ടതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ നിർദ്ദേശ പ്രകാരം 16 ടൺ ഓക്സിജനാണ് എത്തിച്ചത്.

കൊവിഡ് കേസുകൾ

കൊവിഡ് കേസുകൾ

യുപിയിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 38,055 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണം 223 ഉം. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 10,86,625 ആയി. മരിച്ചവരുടെ എണ്ണം 11,165 കവിഞ്ഞു.

കേസുകൾ ഉയരും

കേസുകൾ ഉയരും

ഒരാഴ്ചക്കുള്ളിൽ യുപിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ 30 ആവുമ്പോഴേക്കും യുപിയിൽ പ്രതിദിന രോഗികളുടെ എണ്ണം 1,​19,​000 ആവുമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ വ്യക്തമാക്കിയത്.

ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

Recommended Video

cmsvideo
    Actor Siddharth Says Country will be vaccinated when country select any other party other than BJP

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+