കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന്‌ വിഭാഗങ്ങളിലും പ്രവര്‍ത്തിച്ച ഏക സൈനികന്‍; പ്രതിപാല്‍ സിംഗിന്‌ 100ാം പിറന്നാള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്ന്‌ സൈനിക വിഭാഗങ്ങളിലും സോവനമനുഷ്ടിച്ച ഏക സൈനിക ഉദ്യോഗസ്ഥനായ കേണല്‍ പ്രതിപാല്‍ സിംഗ്‌ ഗില്ലിന്റെ 100ാം ജന്‍മദിനമാണ്‌ ഇന്ന്‌. കര,നാവിക, വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ച്‌ വിരമിച്ച പ്രതിപാല്‍ സിംഗ്‌ പഞ്ചാബ്‌ സ്വദേശിയാണ്‌.

രണ്ടാം ലോക മഹായുദ്ധത്തിന്‌ മുന്‍പ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിട്ടാണ്‌ അദ്ദേഹം സൈനിക ജീവിതം ആരംഭിക്കുന്നത്‌. വിമാനം പറത്തുന്നതില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ആശങ്ക കണക്കിലെടുത്താണ്‌ അദ്ദേഹം വ്യോമ വിഭാഗം വിട്ട്‌ നാവിക സേനയില്‍ ചേരുന്നത്‌. നാവിക സേനയില്‍ യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തിലായിരുന്നു പ്രതിപാല്‍ സിംഗ്‌ സേവനം അനുഷ്ടിച്ചത്‌. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ശേഷം പ്രതിപാല്‍ സിംഗ്‌ നാവിക സേന വിട്ടു.

prathipal

പിന്നീട്‌ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമം കര സേനയില്‍ ചേര്‍ന്ന പ്രതിപാല്‍ സിംഗ്‌ 1965ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിലും പങ്കടുത്തിട്ടുണ്ട്‌. വിരമിക്കുമ്പോള്‍ മണിപ്പൂരിലെ അസം റൈഫിള്‍സിലെ സെക്ടര്‍ കമാന്‍ഡറായിരുന്നു പ്രതിപാല്‍.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

ചണ്ഡിഗഢിലെ തന്റെ വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തന്റെ ജന്‍മദിനം ആഘോഷിച്ച പ്രതിപാല്‍ സിംഗിന്‌ നരവധി പേരാണ്‌ സോഷ്യല്‍ മാഡിയയിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നത്‌. പഞ്ചാബ്‌ മുഖ്യമന്ത്രി അമരിന്ദര്‍ സിംഗും പ്രതിപാല്‍ സിംഗിന്‌ ജന്മനദിനമാശംസിച്ചു. ഞ്‌ങ്ങള്‍ക്കെല്ലാം അഭിമാനമായി ആരോഗ്യത്തോടെ ഇതുപോലെ തന്നെ തുടരൂ എന്നായിരുന്നു അമരീന്ദര്‍ സിംഗ്‌ ആശംസിച്ചത്‌. നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രതിപാല്‍ സിംഗിന്‌ ആശംസകള്‍ നേര്‍ന്നു.

English summary
only army officer who served all three Indian army service turned 100 today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X