കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചത് ഗജേന്ദ്ര ചൗഹാനെ മാത്രം

  • By Aiswarya
Google Oneindia Malayalam News

ഹൈദരബാദ് : ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം രണ്ടാം മാസത്തിലേക്ക് കടക്കവേ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത് ഗജേന്ദ്ര ചൗഹാനെ മാത്രമാണെന്ന് വിവരാവകാശ രേഖ പുറത്ത്.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രമുഖരെയും സമീപിച്ചിരുന്നതായും മിക്കവരും തങ്ങളുടെ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ലഭ്യമായവരുടെ പട്ടികയില്‍ നിന്നുമാണ് ചൗഹാനെ തെരഞ്ഞെടുത്തു എന്നായിരുന്നു.

gajendra-chauhan

എന്നാല്‍ വിവരാവകാശ രേഖ പ്രകാരം ദ ഇന്ത്യന്‍ എക്സ്രപ്രസിന് ലഭിച്ചിട്ടുള്ള മറുപടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെ എന്നാണ്.

അധ്യക്ഷനെ കേന്ദ്ര സര്‍ക്കാരാണ് നിയോഗിക്കുന്നതെന്നും ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന വ്യക്തിയാണ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതെന്നും മറുപടിയില്‍ പറയുന്നുണ്ട്

English summary
The government had been defending the choice of the Mahabharat actor as chairman of the Film and Television Institute of India (FTII) governing council, saying "many eminent people" refused the post, leaving the Information and Broadcasting Ministry "with a very limited list of people".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X