കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എയെ കാണാനില്ല; ബിജെപിക്ക് ആശങ്ക, ദൈവം രക്ഷിക്കട്ടെ എന്ന് ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുന്നു. തമിഴ്‌നാട്ടില്‍ മുമ്പ് നടന്ന പോലെ റിസോര്‍ട്ട് രാഷ്ട്രീയമാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പിന് കഴിഞ്ഞ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ച ശേഷം ബിജെപി നടത്തുന്ന രഹസ്യനീക്കങ്ങളാണ് കര്‍ണാടകയില്‍ ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ആരോപണം. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുംബൈയിലെ ഹോട്ടലില്‍ തമ്പടിച്ച് നിര്‍ത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തൊട്ടുപിന്നാലെ തങ്ങളുടെ മുഴുവന്‍ എംഎല്‍എമാരെയും ബിജെപി ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരു എംഎല്‍എ ഇപ്പോള്‍ റിസോര്‍ട്ടില്‍ ഇല്ല. വ്യത്യസ്ത പ്രതികരണമാണ് നേതാക്കള്‍ നല്‍കുന്നത്.....

ബിജെപിയുടെ 104 എംഎല്‍എമാര്‍

ബിജെപിയുടെ 104 എംഎല്‍എമാര്‍

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള റിസോര്‍ട്ടിലേക്കാണ് ബിജെപി എംഎല്‍എമാരെ മാറ്റിയത്. കര്‍ണാടകയിലെ 104 ബിജെപി എംഎല്‍എമാരെയും തിങ്കളാഴ്ച റിസോര്‍ട്ടില്‍ എത്തിച്ചിരുന്നു. അവര്‍ കുറച്ചുദിവസം റിസോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞത്.

ബിജെപി എംഎല്‍എമാര്‍ പറയുന്നു

ബിജെപി എംഎല്‍എമാര്‍ പറയുന്നു

ഗുഡ്ഗാവിലെ ഐടിസി ഗ്രാന്റ് ബാരത് റിസോര്‍ട്ടിലാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍. മുതിര്‍ന്ന ബിജെപി നേതാക്കളുടെ ആവശ്യപ്രകാരമാണ് തങ്ങള്‍ റിസോര്‍ട്ടില്‍ തങ്ങുന്നതെന്ന് കുമാര്‍ ബംഗാരപ്പ എംഎല്‍എ പറഞ്ഞു. 104 ബിജെപി എംഎല്‍എമാരെയും ഇവിടെ എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 103 പേരാണ് റിസോര്‍ട്ടിലുള്ളത്.

ഒരു എംഎല്‍എ റിസോര്‍ട്ടില്‍ ഇല്ല

ഒരു എംഎല്‍എ റിസോര്‍ട്ടില്‍ ഇല്ല

ഒരു എംഎല്‍എ റിസോര്‍ട്ടില്‍ നിന്ന് പോയെന്ന് കുമാര്‍ ബംഗാരപ്പ വെളിപ്പെടുത്തി. എന്താണ് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചില്ല. വ്യക്തിപരമായ കാരണമാണെന്ന് ബംഗാരപ്പ പറയുന്നു. ബിജെപി എംഎല്‍എമാര്‍ ബുധനാഴ്ച റിസോര്‍ട്ട് വിടുമെന്നാണ് വിവരം. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ഡികെ ശിവകുമാര്‍ മുംബൈയിലേക്ക്

ഡികെ ശിവകുമാര്‍ മുംബൈയിലേക്ക്

കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ ബിജെപി താമസിപ്പിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത് മന്ത്രി ഡികെ ശിവകുമാര്‍ ആണ്. അദ്ദേഹം ഇന്ന മുംബൈയിലേക്ക് തിരിച്ചു. തങ്ങളുടെ ഒരു എംഎല്‍എയും ബിജെപിക്കൊപ്പം പോകില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളില്‍

കര്‍ണടാക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ണാടകയിലെ എംഎല്‍എമാര്‍. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ബെംഗളൂരുവിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍, കോണ്‍ഗ്രസ് അനാവശ്യമായി ഭയപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ പറഞ്ഞു.

ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ സാധിക്കൂ

ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ സാധിക്കൂ

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ സാധിക്കൂവെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പ്രതികരിച്ചു. എംഎല്‍എമാരില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്തിനാണ് ബിജെപി സ്വന്തം എംഎല്‍എമാരെ റിസോര്‍ട്ടില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ദേവഗൗഡ ചോദിച്ചു. സ്വന്തം എംഎല്‍എമാരില്‍ ബിജെപിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

അതേസമയം, ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ അനുമതി തേടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് ചാക്കിട്ട് പിടിക്കുമെന്ന ഭയം ബിജെപിക്കുമുണ്ട്.

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

അഞ്ച് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ബന്ധപ്പെട്ടുവെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു ഇന്ത്യ ടുഡെയോട് പറഞ്ഞു. ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തും

കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തും

മുംബൈയില്‍ ബിജെപി നിയന്ത്രണത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു. തങ്ങളുടെ എംഎല്‍എമാര്‍ മറുകണ്ടം ചാടില്ലെന്നും അവരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിങ്, ബി നാഗേന്ദ്ര എന്നിവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം.

അമിത് ഷായുടെ ഇടപെടല്‍

അമിത് ഷായുടെ ഇടപെടല്‍

കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ദില്ലിയില്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം നേതാക്കള്‍ അമിത് ഷായെ ബോധിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ സാധ്യതയുള്ള മാറ്റങ്ങളുമാണ് ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളിലെ അസംതൃപ്തരെ ചാക്കിലാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സൂചനയുണ്ട്.

 സംശയമുനയില്‍

സംശയമുനയില്‍

കോണ്‍ഗ്രസ് നേതാവ് നാഗേന്ദ്രയുടെ ഉറ്റ സുഹൃത്ത് മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍, ഉമേഷ് ജാദവ് എന്നിവരും ബിജെപിയില്‍ ചേരുമോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ജാര്‍ക്കിഹോളി സഹോദരന്‍മാരും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതില്‍ സതീഷ് ജാര്‍ക്കിഹോളിയെ കോണ്‍ഗ്രസ് പരിഗണിച്ചതോടെയാണ് രമേഷ് ജാര്‍ക്കിഹോളി ബിജെപിക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

ബംഗാളിലും കോണ്‍ഗ്രസ് തനിച്ച്; തൃണമൂല്‍ ബന്ധം വേണ്ടെന്ന് നേതാക്കള്‍, കാരണം ഇതാണ്ബംഗാളിലും കോണ്‍ഗ്രസ് തനിച്ച്; തൃണമൂല്‍ ബന്ധം വേണ്ടെന്ന് നേതാക്കള്‍, കാരണം ഇതാണ്

English summary
Only God can save Congress-JDS government: Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X