കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവന് മാത്രമേ അത് സാധിക്കൂ, അമിത് ഷായ്ക്കും മോദിക്കും ബദല്‍, രാഹുലിനെ പുകഴ്ത്തി ഗെലോട്ട്!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്കുള്ള ശബ്ദം ഉയരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരണമെന്നാണ് ഗെലോട്ട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ മാത്രമാണ് ബദലെന്നും ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1

പ്രതിപക്ഷ നിരയില്‍ മോദിയെയും അമിത് ഷായെയും പിടിച്ച് കെട്ടാനും പ്രതിരോധിക്കാനുമുള്ള കഴിവ് രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് ഉള്ളത്. അദ്ദേഹം ധീരനാണ്. ഒട്ടും ഭയമില്ലാത്ത ഇത്തരം നേതാക്കളാണ് ദേശീയ തലത്തില്‍ വേണ്ടതെന്നും ഗെലോട്ട് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കുന്ന നേതാവാണ് രാഹുല്‍. കോണ്‍ഗ്രസ് ഒരിക്കലും കുടുംബ രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു.

ലോക്‌സഭയില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി കാര്യമാക്കുന്നില്ല. അതൊന്നും പരിഗണിക്കാതെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണം. മോദിക്ക് ബദല്‍ നേതൃത്വമില്ലെന്ന് പറയുന്നത് തെറ്റാണ്. രാഹുലാണ് അദ്ദേഹത്തിനുള്ള ബദല്‍. ജനങ്ങള്‍ക്ക് രാഹുലുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നത് സത്യമാണ്. കാരണം മോദിയുടെ സ്‌റ്റൈലും രീതികളും വ്യത്യസ്തമായത് കൊണ്ടാണ്. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കഠിനാധ്വാനം ചെയ്തിരുന്നു. അന്ന് ബിജെപി പോലും പരാജയപ്പെടുമെന്നാണ് വിചാരിച്ചതെന്നും ഗെലോട്ട് വ്യക്തമാക്കി.

പ്രധാനമന്ത്രി വൈകാരികമായ പ്രചാരണമാണ് നയിച്ചത്. മണിശങ്കര്‍ അയ്യറുടെ പ്രസ്താവനയും തിരിച്ചടിയായി. മോദി തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യുമെന്നും ഗെലോട്ട് പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലും മികച്ച പ്രചാരണമാണ് രാഹുല്‍ നയിച്ചത്. രാഹുല്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലും ദേശീയത നിറഞ്ഞ വിഷയങ്ങളില്‍ മുങ്ങി പോയെന്നും ഗെലോട്ട് വ്യക്തമാക്കി. രാഹുല്‍ ജനകീയ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുകൊണ്ട് കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടി മുദ്ര കുത്തപ്പെട്ടു. ഞങ്ങള്‍ ദേശീയതാ വാദികളല്ലെന്ന് അതിലൂടെ കരുതുന്നുണ്ടോയെന്നും ഗെലോട്ട് ചോദിച്ചു.

പാകിസ്താനിലെ മുസ്ലീങ്ങള്‍ക്ക് എന്തിനാണ് പൗരത്വം, ഇന്ത്യന്‍ മുസ്ലീങ്ങളാരും ഭയക്കേണ്ടെന്ന് അമിത് ഷാ!!പാകിസ്താനിലെ മുസ്ലീങ്ങള്‍ക്ക് എന്തിനാണ് പൗരത്വം, ഇന്ത്യന്‍ മുസ്ലീങ്ങളാരും ഭയക്കേണ്ടെന്ന് അമിത് ഷാ!!

English summary
only he can counter modi amit shah gehlot on rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X