ഹിന്ദിയും ഇംഗ്ലീഷും മതി; മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാർക്ക് വിലക്കേർപ്പെടുത്തി ദില്ലിയിലെ ആശുപത്രി
ദില്ലി: മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ദില്ലയിലെ ജിബി പന്ത് ആശുപത്രിയുടെ വിവാദ ഉത്തരവ്. നഴ്‌സിംഗ് സൂപ്രണ്ടാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഈ ഉത്തരവ്.

ഇനി മുതല്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഉത്തരവിന് പിന്നില്‍ മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണെന്ന മലയാളി നഴ്‌സുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ കേരളത്തില്‍ നിന്ന് എത്തുന്ന നഴ്‌സുമാരെ കൊവിഡ് ഡ്യൂട്ടിക്ക് മാത്രമാണ് നിയോഗിക്കുന്നതെന്ന ആരോപണവും നഴ്‌സുമാര്‍ ഉന്നയിക്കുന്നുണ്ട്.
വടക്കേ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഈ ഡ്യൂട്ടി ലഭിക്കാറില്ലെന്നും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ആശുപത്രിയില്‍ ഉണ്ടെന്നും നഴ്‌സുമാര്‍ പറയുന്നു. ഇവര്‍ എല്ലാ തന്നെ അവരുടെ പ്രദേശിക ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്‌സുമാര്‍ പറയുന്നു.
അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ












Click it and Unblock the Notifications