കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് ഈടാക്കില്ലെന്ന്: ധനകാര്യമന്ത്രി, വിശദീകരണം ആശങ്കയകറ്റാൻ!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ പ്രഖ്യാപനങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം. പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി അടക്കേണ്ടതില്ലെന്ന് ധനകാര്യമന്ത്രി. ഇന്ത്യയിൽ ഉണ്ടാക്കുന്ന വരുമാനത്തിന് മാത്രം ആദായനികുതി ബാധകമാകുന്ന പുതിയ ചട്ടം ദുരുപയോഗം തടയുന്നതിന് വേണ്ടിയുള്ളതാണെന്നും ധനകാര്യമന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. എൻആർഐകളുടെ നികുതി ബാധ്യത സംബന്ധിച്ച ആശങ്ക നിലനിൽക്കുമ്പോഴാണ് മന്ത്രാലയം പ്രസ്തുുത വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തുന്നത്.

ഭാര്യയുടെ തലയറുത്ത് യുവാവ് പോലീസിന് മുമ്പില്‍; പിന്നീട് ദേശീയ ഗാനവും ഭാരത് മാതാ കീ ജയ് വിളിയുംഭാര്യയുടെ തലയറുത്ത് യുവാവ് പോലീസിന് മുമ്പില്‍; പിന്നീട് ദേശീയ ഗാനവും ഭാരത് മാതാ കീ ജയ് വിളിയും

വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ വരുമാനം ലഭിക്കുകയാണെങ്കിൽ നികുതി നൽകേണ്ടതുണ്ട്. എന്നാൽ വിദേശത്ത് നികുതി ഇല്ലാത്തതിനാൽ ഇന്ത്യയിലും നികുതി ഈടാക്കന്നില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. പുതിയ ചട്ടം അനുസരിച്ച് മർച്ചന്റ് നേവി, മധ്യേഷ്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നികുതി നൽകേണ്ടതില്ല.

നിങ്ങൾക്ക് ഇന്ത്യയിൽ ആസ്തിയും അതിൽ നിന്നും വാടകയും ലഭിക്കുകയും നിങ്ങൾ വിദേശത്താകുയും ചെയ്യുന്ന സാഹചര്യത്തിൽ നികുതി അടക്കേണ്ടതില്ലെന്നാണ് ധനകാര്യമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള സമ്പാദ്യത്തിന് ഇന്ത്യയിൽ എന്തിന് ആദായനികുതി ഈടാക്കണമെന്നും ധനകാര്യമന്ത്രി ചോദിക്കുന്നു. നിങ്ങളുടെ സ്വത്തുക്കൾ ഇന്ത്യയിലാകുമ്പോൾ എനിക്ക് നികുതി ഈാടാക്കാനുള്ള പരമാധികാരമുണ്ടെന്നും ബജറ്റ് അവതരിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് പ്രതികരിച്ചത്. ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്കാണ് പ്രസ്തുുത നിർദേശം ബാധകമാകുക.

nirmala-157

നിങ്ങൾ ദുബായിൽ വെച്ച് സമ്പാദിക്കുകയും ഇന്ത്യയിൽ സ്വത്തുക്കളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾ എൻആർആഐ ആണെങ്കിലും നിങ്ങൾക്ക് വരുമാനം ലഭിക്കും. അതാണ് പ്രശ്നം. ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കന്നതിനായി പല ഇന്ത്യക്കാരും തങ്ങളുടെ സ്വത്തുക്കൾ അധികാര പരിധിക്ക് പുറത്തേക്ക് മാറ്റുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൂഷണം ഒഴിവാക്കുന്നതിനായി പ്രത്യേക ചട്ടം ഉൾപ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൌരൻ ഏറെക്കാലം ഇന്ത്യയിൽ താമസക്കാരനല്ലാത്ത സാഹചര്യത്തിൽ അയാളിൽ നിന്ന് രാജ്യത്തിന് നികുതി ഈടാക്കാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് 2020ലെ ധനകാര്യ ബിൽ. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ പൌരന്മാരെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ളതാണ് പുതിയ ചട്ടം. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ മുന്നോട്ടുവെച്ച കാര്യങ്ങൾ ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

English summary
Only Income In India Will Be Taxed: Minister's Clarification On NRIs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X