'റെയിന്‍കോട്ട് ധരിച്ച് കുളിക്കാന്‍ മന്‍മോഹന്‍ സിംഗിന് മാത്രമേ അറിയൂ', പരിഹാസവുമായി നരേന്ദ്രമോദി...
രാജ്യസഭയിലാണ് അദ്ദേഹം മന്‍മോഹന്‍ സിംഗിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചത്.
ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിലാണ് അദ്ദേഹം മന്‍മോഹന്‍ സിംഗിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചത്. റെയിന്‍കോട്ട് ധരിച്ച് കുളിക്കാന്‍ മന്‍മോഹന്‍ സിംഗിന് മാത്രമേ അറിയുകയുള്ളു എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
നോട്ട് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങളുയര്‍ന്നിരുന്നു. യുപിഎ സര്‍ക്കാരിലെ പല പ്രമുഖരും അഴിമതി കുരുക്കില്‍ പെടുകയും ചെയ്തു. എന്നാല്‍ തന്റെ കൂടെയുള്ളവരുടെ മേല്‍ അഴിമതിയുടെ കറപുരണ്ട സമയത്തും മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായ മാത്രം തകര്‍ന്നില്ല, ഇക്കാര്യം പറയുന്നതിനിടെയാണ് അദ്ദേഹത്തിന് മാത്രമേ റെയിന്‍കോട്ട് ധരിച്ച് എങ്ങനെ കുളിക്കാമെന്ന കാര്യം അറിയുകയുള്ളുവെന്നും മോദി പറഞ്ഞത്.

കോണ്‍ഗ്രസിന്റെ പ്രതിഷേധം...
പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചു. പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി...
മന്‍മോഹന്‍ സിംഗിനെ പരിഹസിക്കുന്ന തരത്തില്‍ പ്രസംഗിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ സംബന്ധിച്ച് താന്‍ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം. ഒരു മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ മോദി സംസാരിച്ചത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പി ചിദംബരം അഭിപ്രായപ്പെട്ടത്. സഭയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഒരു മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും ചിദംബരം വ്യക്തമാക്കി.

ഇറങ്ങിപ്പോയിട്ടും വിട്ടില്ല...
എന്നാല്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിനെയും പ്രധാനമന്ത്രി പരിഹസിച്ചു. പ്രതികരണം കേള്‍ക്കാനുള്ള മനശക്തി ഇല്ലാത്തതിനാലാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തെ എതിര്‍ത്തു...
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത വ്യക്തിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നേരത്തെ, ലേക്‌സഭയിലും നോട്ട് നിരോധനം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയെയും നരേന്ദ്രമോദി പരിഹസിച്ചിരുന്നു.












Click it and Unblock the Notifications