കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകള്‍ മാത്രം ഭയപ്പെടണമോ? അമിത് ഷായെ കടന്നാക്രമിച്ച് ഒവൈസി; ആദ്യം ഭരണഘടന വായിക്കൂ

Google Oneindia Malayalam News

ഹൈദരാബാദ്: ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. അമിത് ഷാ ആദ്യം ഭരണഘടന വായിക്കണമെന്ന് ഒവൈസി പരിഹസിച്ചു. മതം നോക്കിയാണോ പൗരത്വം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ ഹിന്ദുക്കളും ബുദ്ധരും ജൈനരും സിഖുകാരും ക്രൈസ്തവരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് പൗരത്വം ഉറപ്പാക്കുമെന്നുമാണ് അമിത് ഷാ കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത്. ബംഗാളില്‍ എന്തുവില കൊടുത്തും എന്‍ആര്‍സി നടപ്പാക്കുമെന്നും ഷാ പറഞ്ഞു. ഈ പ്രസംഗത്തിനെതിരേയാണ് ഒവൈസി രംഗത്തുവന്നത്...

 ആദ്യം ഭരണഘടന വായിക്കൂ

ആദ്യം ഭരണഘടന വായിക്കൂ

അമിത് ഷാ ആദ്യം ഭരണഘടന വായിക്കൂ. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടന നിരോധിച്ചതാണ്. രേഖകളില്ലാത്ത മുസ്ലിംകള്‍ മാത്രം എന്‍ആര്‍സി വിഷയത്തില്‍ ഭയപ്പെടണം എന്നാണ് അമിത് ഷാ പറയുന്നത്. ബാക്കിയുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കുമെന്നും ഷാ പറയുന്നു- ഒവൈസി ട്വീറ്റ് ചെയ്തു.

ഭയപ്പെടേണ്ടത് മുസ്ലിംകള്‍

ഭയപ്പെടേണ്ടത് മുസ്ലിംകള്‍

എന്‍ആര്‍സി വിഷയത്തില്‍ ഭയപ്പെടേണ്ട ഏക സമുദായം മുസ്ലിംകളാണ് എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. അമിത് ഷായ്ക്ക് ഭരണഘടന അലര്‍ജിയാണെന്ന് അറിയാം. എങ്കിലും താങ്കള്‍ ഒരിക്കലെങ്കിലും അതൊന്ന് വായിക്കണം. പൗരത്വത്തിന് മതം അടിസ്ഥാനമാക്കരുത്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്- ഒവൈസി പറഞ്ഞു.

 കൊല്‍ക്കത്തയിലെ പ്രഭാഷണം

കൊല്‍ക്കത്തയിലെ പ്രഭാഷണം

അമിത് ഷാ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി പരിപാടിയില്‍ പ്രധാനമായും സംസാരിച്ചത് ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചായിരുന്നു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് എടുത്തതിന് പിന്നാലെയാണ് അമിത് ഷാ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

 ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്

ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്

അനാവശ്യമായ ഭയം വിതയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ബംഗാളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുറത്താക്കപ്പെടുമെന്ന് മമത കള്ളം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഹിന്ദുക്കള്‍, സിഖ്, ജെയ്ന്‍, ബുദ്ധര്‍, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ എന്നിവരൊന്നും ഇന്ത്യ വിട്ട് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കും

പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കും

ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കും. പൗരത്വം ലഭിക്കേണ്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. രാജ്യസഭയില്‍ തങ്ങള്‍ ബില്ല് കൊണ്ടുവന്നു. എന്നാല്‍ തൃണമൂല്‍ എംപിമാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു... രാജ്യത്ത് നിയമവിരുദ്ധമായി ഒരാളെ പോലും താമസിക്കാന്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കും- അമിത് ഷാ പറഞ്ഞു.

ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍

English summary
Only Muslims Need to Fear NRC: Owaisi Urges Amit Shah to Read Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X