കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു പൗരത്വ നിയമത്തെ എതിര്‍ത്തിരുന്നു, അത് മാറിയത് നീതിഷിനെ അറിയൂവെന്ന് പ്രശാന്ത് കിഷോര്‍!!

Google Oneindia Malayalam News

പട്‌ന: പൗരത്വ നിയമത്തില്‍ ജെഡിയുവിലും എന്‍ഡിഎയിലും പ്രതിഷേധം കടുപ്പിച്ച് പ്രശാന്ത് കിഷോര്‍. നിയമത്തെ എതിര്‍ക്കാന്‍ നേരത്തെ തന്നെ ജെഡിയു തീരുമാനിച്ചതാണ്. എന്നാല്‍ ഇത് എങ്ങനെ പിന്തുണയായി മാറിയെന്നാണ് പ്രശാന്ത് കിഷോര്‍ ചോദിക്കുന്നത്. അതേസമയം നിതീഷ് കുമാറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ കിഷോര്‍ ഏകോപിപ്പിക്കുന്നുവെന്നാണ് സൂചന.

മോദി സര്‍ക്കാരിനെയും ബിജെപിയെയും അദ്ദേഹം നിരന്തരം ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കൂടുതല്‍ സീറ്റ് ജെഡിയുവിന് വേണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ബിജെപിയും ജെഡിയുവും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ പ്രശാന്ത് കിഷോറിനുള്ള പിന്തുണ ബിജെപി ആശങ്കയോടെ കാണുന്നുണ്ട്. ഇത് ചിലപ്പോള്‍ ജെഡിയുവിനെ എന്‍ഡിഎ വിടാനും പ്രേരിപ്പിച്ചേക്കും.

ജെഡിയു എതിര്‍ത്തു

ജെഡിയു എതിര്‍ത്തു

പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും ജെഡിയുവിന്റെ നിലപാട് എതിരായിരുന്നു. നിയമത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റെക്കോര്‍ഡ് പരിശോധിച്ചാല്‍ അത് മനസ്സിലാവും. ആദ്യമായി എതിര്‍പ്പറിയിച്ചത് ജെഡിയുവാണ്. എന്നാല്‍ എന്ത് സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും ഇതിനെ പിന്തുണയ്ക്കാന്‍ തയ്യാറായതെന്ന് നിതീഷ് കുമാറിന് മാത്രമേ പറയാന്‍ സാധിക്കൂവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പ്രശ്‌നം കത്തുന്നു

പ്രശ്‌നം കത്തുന്നു

പ്രശാന്ത് കിഷോറിന്റെ ഭാര്യ അസം സ്വദേശിയാണ്. അദ്ദേഹം ഇക്കാര്യം നിരന്തരം ഉന്നയിക്കുന്നത് ആ ആശങ്ക കൂടി മുന്‍നിര്‍ത്തിയാണ്. എന്തെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം ഇപ്പോഴത്തെ പ്രസ്താവന പ്രശാന്ത് കിഷോര്‍ അവസാനിപ്പിക്കില്ലെന്നാണ് സൂചന. പൗരത്വ നിയമത്തെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ചാല്‍, അത് മതത്തിന്റെ പേരിലുള്ള വെറും വേര്‍തിരിവ് മാത്രമായിരിക്കില്ല, വര്‍ഗപരമായ വേര്‍തിരിവ് കൂടിയായിരിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

ബീഹാറില്‍ വിള്ളല്‍

ബീഹാറില്‍ വിള്ളല്‍

ബീഹാറില്‍ ബിജെപി-ജെഡിയു ബന്ധത്തില്‍ കിഷോറിന്റെ വരവ് വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ജെഡിയുവിന് കുറഞ്ഞ സീറ്റ് നല്‍കി, മുഖ്യമന്ത്രി പദം തിരിച്ചുവാങ്ങണമെന്ന ആവശ്യത്തിലാണ് ബീഹാര്‍ ബിജെപി ഘടകം ഉള്ളത്. ഗിരിരാജ് സിംഗിനെ പോലുള്ളവര്‍ സുശീല്‍ കുമാര്‍ മോദി മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സീറ്റെല്ലാം കിട്ടിയത് ബിജെപിയുടെ ശക്തി കൊണ്ടാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ജാര്‍ഖണ്ഡിലെ തോല്‍വിയോടെ പ്രശാന്ത് കിഷോര്‍ കൂടുതല്‍ സീറ്റെന്ന വാദം ശക്തമാക്കിയിരിക്കുകയാണ്.

പൗരത്വം ഇല്ലാതാവും

പൗരത്വം ഇല്ലാതാവും

എന്‍ആര്‍സി മോദി സര്‍ക്കാര്‍ നടപ്പാക്കിയാല്‍ കോടിക്കണക്കിന് പേര്‍ക്ക് രേഖകള്‍ പൗരത്വത്തിനായി സമര്‍പ്പിക്കാനാവില്ല. അവര്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ തന്നെ സാധിക്കില്ല. അവര്‍ക്ക് വരുമാന നഷ്ടമുണ്ടാകും. പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഇത് പാവപ്പെട്ടവരുടെ നട്ടെല്ലൊടിക്കും. ഇത് മോദി സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്. നിതീഷ് കുമാര്‍ എന്‍ആര്‍സി ബീഹാറില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. അത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് മൗനം

കോണ്‍ഗ്രസിന് മൗനം

സോണിയാ ഗാന്ധി ഇതുവരെ എന്‍ആര്‍സിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പ്രതിഷേധം മാത്രമല്ല നല്ല മാര്‍ഗം. കോണ്‍ഗ്രസ് അധ്യക്ഷയില്‍ നിന്ന് ഇതുവരെ ഒരു പ്രസ്താവന പോലും എന്തുകൊണ്ട് വന്നില്ല. പത്തിലധികം മുഖ്യമന്ത്രിമാര്‍ എന്‍ആര്‍സി സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ അധ്യക്ഷയാണ് തീരുമാനമെടുക്കുന്നത്. അവര്‍ പറയാതെ ഇക്കാര്യം എങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും. യുപിഎ സര്‍ക്കാര്‍ അവസരം ലഭിച്ചിട്ടും പൗരത്വ നിയമം എന്തുകൊണ്ട് അവര്‍ ഭേദഗതി ചെയ്തില്ല. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നില്ലേ എന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു.

ശിവസേന എന്തിനാണ് യു ടേണ്‍ അടിച്ചത്, ബാല്‍ താക്കറെ പറഞ്ഞത് മറന്നോ? ചോദ്യങ്ങളുമായി അത്തവാലെശിവസേന എന്തിനാണ് യു ടേണ്‍ അടിച്ചത്, ബാല്‍ താക്കറെ പറഞ്ഞത് മറന്നോ? ചോദ്യങ്ങളുമായി അത്തവാലെ

English summary
only nitish can tell prashant kishore questions caa support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X