Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗഡ്കരിക്കേ നട്ടെല്ലുള്ളൂവെന്ന് രാഹുല്‍.. സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഗഡ്കരി! വാക്ക് പോര്

കുടംബം നോക്കാത്തവര്‍ക്ക് രാജ്യം നോക്കാന്‍ എങ്ങനെ കഴിയുമെന്ന ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയില്‍ ട്വിറ്റര്‍ പോസ്റ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയില്‍ അല്‍പ്പമെങ്കിലും നട്ടെല്ലുള്ള നേതാവാണ് താങ്കള്‍. റാഫേല്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളില്‍ കൂടി പ്രതികരിക്കൂവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

gadkarirahul-15492

" ഗഡ്കരി ജി ആശംസകള്‍.. ബിജെപിയില്‍ നട്ടെല്ലുള്ള ഒരു നേതാവ് താങ്കള്‍ മാത്രമാണ്. ദയവ് ചെയ്ത് അനില്‍ അംബാനി ഉള്‍പ്പെട്ട റാഫേല്‍ അഴിമതി, കര്‍ഷകരുടെ പ്രശ്നങ്ങള്‍, സ്ഥാപങ്ങളെ തകര്‍ക്കാനുള്ള നീക്കം എന്നിവയില്‍ കൂടി പ്രതികരിക്കൂ' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ രാഹുലിന്‍റെ ട്വീറ്റിന് മറുപടിയുമായി ഗഡ്കരി ഉടന്‍ മറുപടി നല്‍കി. എന്‍റെ ധൈര്യത്തെ കുറിച്ച് താങ്കളുടെ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനായിട്ട് കൂടി ബിജെപിയെ കടന്നാക്രമിക്കാന്‍ താങ്കള്‍ വളച്ചൊടിക്കപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ഉപയോഗിക്കുന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും ഗഡ്കരി മറുപടി പറഞ്ഞു.കുടുംബം നോക്കാത്തവര്‍ രാജ്യം നോക്കുന്നതെങ്ങനെയെന്ന് നാഗ്പൂരില്‍ എബിവിപിയുടെ പരിപാടിയില്‍ വെച്ച് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. മോദിയെ ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാണെന്നാണ് പലരും ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+