കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജിആറിനും തലൈവിക്കും പകരക്കാരനാവാൻ രജനിക്കാവില്ല; ജയ തങ്ങളുടെ 'അമ്മ', താരത്തെ തള്ളി ദിനകരൻ

തമിഴ്നാട്ടിൽ എംജിആറിനും തലൈവിക്കും പകരക്കാരനാകാൻ ആർക്കും കഴിയില്ലെന്നും ദിനകരൻ പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ അതിനെതിരെ വിമർശനവുമായി നേതാക്കൾ രംഗത്ത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ അണ്ണാഡിഎംകെ വിമത നേതാവു ആർകെ നഗർ എംഎൽഎയുമായ ടിടിവി ദിനകരൻ രംഗത്തെത്തിയിട്ടുണ്ട്.

ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്കഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്ക

rajani

തമിഴ്നാട്ടിൽ എംജിആറിനും തലൈവിക്കും പകരക്കാരനാകാൻ ആർക്കും കഴിയില്ലെന്നും ദിനകരൻ പറഞ്ഞു. തമിഴ് മക്കൾ തലൈവിയെ 'അമ്മ' എന്നാണ് വളിച്ചിരുന്നത്. അതിനാൽ തന്നെ അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മാറിക്കാനും ആർക്കും സാധിക്കില്ലെന്നു ദിനകരൻ പറഞ്ഞു. ആർക്ക് വേണോ തലൈവിയുടേയും എംജിആറിനോടും താരതമ്യം ചെയ്യാം. എന്നാൽ തമിഴാനാട്ടിൽ ഒരു അമ്മയും ഒരു എംജി ആറും മാത്രമേയുണ്ടാവുകയുള്ളുവെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

 ദികരൻ ഭയക്കണം

ദികരൻ ഭയക്കണം

തലൈവിയുടെ മണ്ഡലമായ ആർകെ നഗറിൽ ദിനകരൻ വിജയിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും ശശികല- ദിനകരൻ കൈകളിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ദിനകരനാണ് തലൈവിയുടെ പിൻഗാമി എന്നും തരത്തിലുള്ള പ്രചാരണങ്ങളും തമിഴ്മനാട്ടിൽ അലയടിച്ചിരുന്നു. എന്നാൽ അതിനെ ഹനിച്ചികൊണ്ടാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം. അമ്മയുടെ മണ്ഡലത്തിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ച ദിനകരനു രജനിയുടെ രാഷ്ട്രീയ പ്രവേശനം വെല്ലുവിളി തന്നെയാണ്.

ചോദ്യത്തിന് ഉത്തരം കിട്ടി

ചോദ്യത്തിന് ഉത്തരം കിട്ടി

ഏറെ നാളുകളായി ഉയർന്നു വന്നിരുന്ന ഒരു ചോദ്യമായിരുന്നു സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ചെന്നൈയിലെ ആരാധക സംഗമത്തിലാണ് രജനി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റങ്ങള്‍ വരുത്തണമെന്നും താരം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയത്തില്‍ അതൃപ്തിയുണ്ട്. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും.വാഗ്​ദാനങ്ങൾ നടപ്പിലാക്കാൻ പറ്റിയില്ലെങ്കിൽ മൂന്ന്​ വർഷത്തിനകം അധികാരം വിട്ടൊഴിയുമെന്ന്​ രജനി വ്യക്തമാക്കിയിട്ടുണ്ട്.

തലൈവിയെ തോൽപ്പിച്ചു

തലൈവിയെ തോൽപ്പിച്ചു

രജനികാന്ത് രാഷ്ട്രീയത്തിൽ പുതുമുഖമല്ല. വർഷങ്ങൾക്കു മുൻപ് തന്നെ താരം രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. 1996 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരെ രജനി പരസ്യമായി രംഗത്തെത്തിയിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ പരാജയപ്പെട്ടിരുന്നു. അതോടെ രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

അനുകൂലിച്ചും പ്രതികൂലിച്ചും

അനുകൂലിച്ചും പ്രതികൂലിച്ചും

മുൻപും രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്നൊന്നും താരം കൃത്യമായ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഡിസംബർ 26 ന് കോടമ്പാക്കത്ത് ആരാധകരുമായുള്ള കൂടിക്കാഴ്ചയിലാണ് താരം വ്യക്തമായ സൂചന നൽകിയത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആരാധകര്‍ ആവേശത്തിലാണെങ്കിലും രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.

ജാതി നോക്കാത്ത രാഷ്ട്രീയം

ജാതി നോക്കാത്ത രാഷ്ട്രീയം

ജാതി മത അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല തന്റെ രാഷ്ട്രീയമെന്നും രജനി പറഞ്ഞു. രാജാക്കൻമാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തിൽനിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളർച്ച എന്നിവയായിരിക്കും നമ്മുടെ പാർട്ടിയുടെ മൂന്നു മന്ത്രങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

English summary
Sidelined AIADMK leader TTV Dinakaran, who recently won a massive mandate in Jayalalithaa’s constituency RK Nagar, has dismissed actor Rajinikanth's entry into politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X