കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയിംസില്‍ കൊവാക്‌സിന്‍ എടുത്ത സുരക്ഷാ ജീവനക്കാരന് അലര്‍ജി, തൊലിപ്പുറത്ത് പ്രശ്‌നങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്‌സിന്‍ എടുത്ത എയിംസിലെ സുരക്ഷാ ജീവനക്കാരന് കടുത്ത അലര്‍ജി. വാക്‌സിന്റെ പാര്‍ശ്വ ഫലമായിട്ടാണ് ഈ അലര്‍ജിയുണ്ടായതെന്നാണ് വ്യക്തമാകുന്നത്. ഇയാളെ ഉടന്‍ തന്നെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരന്‍ ചെറുപ്പമാണെന്നും ഇരുപതിന് മുകളില്‍ ഇയാള്‍ക്ക് പ്രായമുണ്ടാകുമെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഇയാള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 20 മിനുട്ടിനുള്ളില്‍ ഇയാള്‍ക്ക് അലര്‍ജിയുണ്ടാവുകയായിരുന്നു. തൊലിപ്പുറത്ത് ഇതിനെ തുടര്‍ന്ന് തടിച്ച് പൊങ്ങുകയും ചെയ്തു.

1

ഇയാളെ നിരീക്ഷണത്തിനായി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ആരോഗ്യ നില ഭേദപ്പെട്ട് വരുന്നുണ്ടെന്ന് രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇന്ന് തന്നെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു. വാക്‌സിനേഷന് ശേഷം ഒരു ഗുരുതര പാര്‍ശ്വഫലങ്ങളുള്ള കേസും 51 ചെറിയ പാര്‍ശ്വ ഫലങ്ങളുള്ള കേസുകളുമാണ് വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരിലാണ് കൂടുതലായും പാര്‍ശ്വ ഫലങ്ങള്‍ കണ്ടത്. കൊവിഡ് വാക്‌സിനേഷന് നേതൃത്വം നല്‍കിയവരാണ് മുന്നണി പോരാളികളും ആരോഗ്യ പ്രവര്‍ത്തകരും. അതുകൊണ്ട് ഇവര്‍ക്ക് തന്നെയാണ് ആദ്യം വാക്‌സിനേഷന് വിധേയരായത്. ദില്ലിയിലെ 11 ജില്ലകളില്‍ നിന്നായി 8117 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന് വിധേയരായത്. 4319 ആളുകളാണ് ഇതിന് നേതൃത്വം നല്‍കിയത്. വാക്‌സിനേഷന്‍ നല്‍കിയ ചിലരില്‍ പാര്‍ശ്വ ഫലങ്ങള്‍ കണ്ടിട്ടുണ്ടെന്നും അവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ട് ചെയ്ത വാക്‌സിനേഷന്‍ പ്രശ്‌നങ്ങളെല്ലാം ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പലരും നിരീക്ഷണത്തിനിടെ തന്നെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. ദക്ഷിണ ദില്ലിയില്‍ മാത്രമാണ് ഗുരുതര പാര്‍ശ്വ ഫലങ്ങളുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ-പശ്ചിമ ദിലിയിലെ ജില്ലകളില്‍ നിന്നാണ് പതിനൊന്ന് ചെറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 81 സെന്ററുകളിലാണ് വാക്‌സിനേഷന്‍ നടന്നത്. ഓരോ സെന്ററിലും നൂറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

English summary
only one severe allergic reaction in delhi after vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X