കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മഹാരാഷ്ട്ര പിടിക്കാന്‍ പുല്‍വാമ പോലൊരു ആക്രമണം ഉണ്ടാകണം, പരിഹാസവുമായി ശരദ് പവാര്‍

Google Oneindia Malayalam News

മുംബൈ: ഇത്തവണ മഹാരാഷ്ട്ര പിടിക്കാന്‍ പുല്‍വാമ ഭീകരാക്രമണം പോലൊരു സംഭവം ഉണ്ടെങ്കിലേ ബിജെപിക്ക് സാധിക്കൂവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ജനവികാരം ശക്തമായിരുന്നു. പുല്‍വാമ ഭീകരാക്രമണമാണ് സര്‍ക്കാരിന്‍റെ തലവര മാറ്റി മറച്ചതെന്നും ശരദ് പവാര്‍ പരിഹസിച്ചു.

modiaminew

മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും?മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും?

സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്. പുല്‍വാമ പോലുള്ള സംഭവത്തിന് മാത്രമേ ഇത് മാറ്റി മറിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഖ്യത്തിലാണ്. തിരഞ്ഞെടുപ്പില്‍ വിബിഎ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ മതേതര പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനുള്ള ശ്രമം നടത്തുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു.

രാജ് താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമായി സഖ്യത്തിലെത്താന്‍ എന്‍സിപി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസാണ് സഖ്യത്തിന് എതിര് നിന്നത്. കേന്ദ്ര ഏജന്‍സികളെ രാഷ്ടീയ ഉപയോഗത്തിന് ഉപയോഗിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ശരത് പവാര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള യാതൊരു വിധ നടപടികളും സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും പവാര്‍ പരിഹസിച്ചു.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും രാജ്യസുരക്ഷയും ദേശീയതയും തന്നെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ദിശ നിശ്ചയിച്ച് കഴിഞ്ഞു. പരിപാടിയില്‍ കാശ്മീര്‍ വിഭജനവും തുടര്‍ന്നുള്ള പാകിസ്താന്‍ പ്രകോപനങ്ങളും ഇന്ത്യന്‍ തിരിച്ചടിയുമാണ് മോദി ആവര്‍ത്തിച്ചത്.പ്രളയം പ്രാണനെടുത്ത മഹാരാഷ്ട്രയില്‍ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാന്‍ ഇത് സഹായകമാകുമെന്ന പ്രതീക്ഷ ബിജെപി സംസ്ഥാന നേതൃത്വത്തിനുമുണ്ട്.

 'മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവിനെ ചതിച്ചു! വഞ്ചിച്ചു!!'; ബ്രിട്ടാസിനെ ട്രോളി ജയശങ്കര്‍ 'മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവിനെ ചതിച്ചു! വഞ്ചിച്ചു!!'; ബ്രിട്ടാസിനെ ട്രോളി ജയശങ്കര്‍

English summary
Only Pulwama like attack will help BJP to win elections mocks Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X