കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമോ: വിവാദത്തിന് തീകൊളുത്തി കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ലഖ്നൊ: കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് മത്സരിക്കാനുള്ള സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക നിരസിച്ചുവെന്നവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അയ്യൂബ് അലിയാണ് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയ്ക്ക് വെല്ലുവിളിയായി പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ എം രാമചന്ദ്രന്‍ തള്ളിക്കളഞ്ഞുവെന്നാണ് യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ത്ത് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചുവെന്നാണ് അയൂബ് ചൂണ്ടിക്കാണിക്കുന്നത്. എം രാമചന്ദ്രന്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നും ഇവിടെ ഒരു പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി മതിയെന്നും അത് രാഹുല്‍ ഗാന്ധിയാണെന്നും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പറഞ്ഞുവെന്നും അയൂബ് അലി പറയുന്നു. രാഹുല്‍ ഗാന്ധിയെ അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് അവരോധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷെഹ്സാദ് പൂനെവാല രംഗത്തെത്തിയതിന് പിന്നാലെയാണ് അലിയും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തുന്നത്.

അധ്യക്ഷ പദവി രാഹുലിന് മാത്രമോ !


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ത്ത് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് താന്‍ അറിയിച്ചിരുന്നുവെങ്കിലും നാമനിര്‍ദേശ പത്രിക നിരസിച്ചുവെന്നാണ് അയ്യൂബ് അലിയുടെ അവകാശ വാദം. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ എം രാമചന്ദ്രന്‍ തള്ളിക്കളഞ്ഞുവെന്നാണ് യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നു.

 ഷെഹ്സാദ് പൂനെവാല രംഗത്ത്

ഷെഹ്സാദ് പൂനെവാല രംഗത്ത്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് അവരോധിക്കുന്നതിനെതിരെ ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാവ് തന്നെയായിരുന്നു. രാഹുലിനെ പ്രസിഡന്‍റാക്കുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും പലരും മിണ്ടാതിരിക്കുകയാണെന്നും അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ താനും മത്സരിക്കുമെന്നും പൂനെവാല വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 തിരഞ്ഞെടുപ്പല്ല നിയമനം

തിരഞ്ഞെടുപ്പല്ല നിയമനം

‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡ‍ിസംബറില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിക്കാനിരിക്കെയാണ് എട്ട് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തുക്കുന്ന പൂനെവാല രാഹുലിനെതിരെ രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പിടിച്ചെടുത്തിരിക്കുകയാണെന്നും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ ഉപാധ്യക്ഷ സ്ഥാനമൊഴിയണമെന്നും പൂനെവാല ആവശ്യപ്പെട്ടിരുന്നു.

 വര്‍ക്കിംഗ് കമ്മിറ്റി യോഗം

വര്‍ക്കിംഗ് കമ്മിറ്റി യോഗം

നവംബര്‍ 19ന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്. അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുമുള്ള കാര്യങ്ങളാണ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുക. രാഹുലിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുമെങ്കിലും ഏകകണ്ഠേനയായിരിക്കും തീരുമാനം കൈക്കൊള്ളുക. തുടര്‍ന്ന് നാലിനാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

 ആരോഗ്യം വലയ്ക്കുന്നു!!

ആരോഗ്യം വലയ്ക്കുന്നു!!


തനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്ന് സോണിയാ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. നേരത്തെ ഒക്ടോബര്‍ 31ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപനം വൈകുകയും ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചതാണ് ഇത് നീളുന്നതിന് ഇടയാക്കിയത്.

 വോട്ട് ബാങ്ക് പാട്ടീദാര്‍ സമുദായം

വോട്ട് ബാങ്ക് പാട്ടീദാര്‍ സമുദായം

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തിന് സംവരണം നല്‍കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകുക. ഇതിനുള്ള ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

English summary
An Uttar Pradesh Congress leader on Thursday claimed that he had attempted to file his nomination as Congress president to challenge Rahul Gandhi for the top party post, but was rejected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X