കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ഒരിക്കല്‍കൂടി രാമക്ഷേത്രം വിഷയമാക്കി ബിജെപി

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലേതുമെന്നതുപോലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ആര്‍എസ്എസ് രാമക്ഷേത്രം വിഷയമാക്കുന്നു. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് വെള്ളിയാഴ്ച നടത്തിയ വിവാദ പരാമര്‍ശം ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തല്‍.

ജയരാജനുള്ള ആരാധകര്‍ വര്‍ധിക്കുന്നു; സിപിഎം പ്രതിരോധത്തില്‍
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലാണ് അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മ്മിക്കില്ലെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ടുകള്‍ നേടാനുള്ള പതിവ് ബിജെപി തന്ത്രമാണ് മോഹന്‍ ഭഗവത്തിന്റെതെന്ന് പറയപ്പെടുന്നു.

mohanbhagwat


അയോധ്യയില്‍ രാമക്ഷേത്രവും ലക്‌നൗവില്‍ പള്ളിയുമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ കഴിഞ്ഞദിവസം ഷിയ വഖഫ് ബോര്‍ഡ് മുന്നോട്ടു വെച്ചിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കലാപമില്ലാതെ ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന സമാധാനകാംഷികളുടെ ആഗ്രഹങ്ങള്‍ക്ക് തടയിട്ടുകൊണ്ടാണ് മോഹന്‍ ഭഗവത് വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

അയോധ്യയില്‍ അവിടെയുള്ള ശിലകള്‍കൊണ്ട് ഞങ്ങള്‍ ക്ഷേത്രം പണിയുമെന്നും രാമമന്ദിരത്തിനു മുകളില്‍ കാവിക്കൊടി പാറുന്ന നാളുകള്‍ വിദൂരമല്ലെന്നും ഭഗവത് പറഞ്ഞിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധര്‍മ സംസദില്‍ സംസാരിക്കവെയാണ് ബിജെപിയെ സഹായിക്കാനായി ഭഗവത് രാമക്ഷേത്ര വിഷയം എടുത്തിട്ടത്.

English summary
Only Ram Mandir, Nothing Else at Ayodhya Disputed Site: Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X