കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ്: പെണ്‍കുട്ടികള്‍ക്ക് സാരിയും ചുരിദാറും മാത്രം!

Google Oneindia Malayalam News

ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരിച്ച് രാജസ്ഥാന്‍. സ്കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കാനാണ് നിര്‍ദേശം. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്‍റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവയും ധരിക്കാം. അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നത്. കമ്മീഷണറേറ്റ് ഓഫ് കോളേജ് എഡ്യൂക്കേഷനാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഡ്രസ് കോഡ് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വസ്ത്രങ്ങളുടെ നിറം തീരുമാനിക്കാന്‍ പ്രിന്‍സിപ്പില്‍മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 12നകമാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. നേരത്തെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് കോളേജുകള്‍ക്ക് ഡ്രസ് കോ‍ഡ് കൊണ്ടുവന്നിരുന്നു.

 വിദ്യാഭ്യാസത്തില്‍ കാവിവല്‍ക്കരണം

വിദ്യാഭ്യാസത്തില്‍ കാവിവല്‍ക്കരണം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കാവി നിറത്തിലുള്ള സൈക്കിളുകളും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു. സ്കൂള്‍ യുണിഫോമിന്റ നിറം കാവിയാക്കിയതും വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ വാര്‍ത്തെടുക്കുന്നത് ബാബമാരെയാണെന്നും ഡോകര്‍മാരെയോ എന്‍ജിനീയര്‍മാരെയോ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോട്ടശ്ര ആരോപിച്ചിരുന്നു.

 വിശദീകരണം മന്ത്രിയുടേത്

വിശദീകരണം മന്ത്രിയുടേത്

കോളേജ വിദ്യാര്‍ത്ഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഡ്രസ് കോഡ് പരിഷ്കരിച്ചിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാദം. കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. പുറത്തുനിന്നുള്ളവരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കോളേജ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഡ്രസ് കോ‍ഡ് കൊണ്ടുവരാനുള്ളത് ഒരു നിര്‍ദേശം മാത്രമാണെന്നും യൂണിഫോമിന്റെ സ്റ്റൈലും നിറവും തീരുമാനിക്കാനുള്ള അധികാരം കോളേജുകളില്‍ അധിഷ്ഠിതമാണെന്നും വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി ചൂണ്ടിക്കാണിക്കുന്നു.

ഡ്രസ് കോഡിന് നിര്‍ദേശം

ഡ്രസ് കോഡിന് നിര്‍ദേശം

രാജസ്ഥാനില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദത്തിനിടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോ‍ഡ് ഏര്‍പ്പെടുത്തണമെന്നുള്ള നിര്‍ദേശം ഉയര്‍ന്നിരുന്നു. ക്യാമ്പസില്‍ അച്ചടക്കമുണ്ടാകാന്‍ ഇത് സഹായിക്കുമെന്നും കോളേജ് യൂണിയനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 യുപിയില്‍ 2017ല്‍

യുപിയില്‍ 2017ല്‍

2017ല്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോളേജുകളോട് ഡ്രസ് കോഡ‍് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ കോളേജുകള്‍ക്ക് പുറമേ എയ്ഡഡ് കോളേജുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകരോട് ജീന്‍സും ടീ ഷര്‍ട്ടുകളും ഉപേക്ഷിച്ച് വസ്ത്രം ധരിക്കാനാണ് ആവശ്യപ്പെട്ടത്. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകകളാണെന്നും യോഗി സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

<strong>ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കും: ചന്ദ്രബാബു നായിഡു വിരട്ടുന്നത് എന്‍ഡിഎയെ!! ആന്ധ്രയില്‍ എംപിമാരുടെ കൂട്ട രാജി!</strong>ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കും: ചന്ദ്രബാബു നായിഡു വിരട്ടുന്നത് എന്‍ഡിഎയെ!! ആന്ധ്രയില്‍ എംപിമാരുടെ കൂട്ട രാജി!

English summary
Women students in colleges in Rajasthan may have to keep their skinny jeans and crop tops in their closets and show up in salwar-kameez complete with a dupatta or saris from the next academic session. And boys will have to dress in formals -- shirt, pant, jersey (in winters), shoes, socks and belt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X